പട്‌ന (ബിഹാര്‍) :എസ്‌എസ്‌ബി ജവാനെ സഹപ്രവര്‍ത്തകന്‍ കുത്തിക്കൊലപ്പെടുത്തി. ഭോജ്‌പൂര്‍ ജില്ലയിലെ ബധാര ബ്ലോക്കിന് കീഴിലുള്ള പദ്‌മിനിയ ഗ്രാമത്തിലെ രാകേഷ് കുമാര്‍ യാദവ് (32) എന്ന എസ്‌എസ്‌ബി ജവാനാണ് അരുണാചല്‍ പ്രദേശില്‍ വച്ച് കൊല്ലപ്പെട്ടത്. മെസ്സിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് രാകേഷ് കുമാറിന്‍റെ മരണം.
മെസ്സില്‍ വാക്കുതര്‍ക്കം ; എസ്‌എസ്‌ബി ജവാനെ സഹപ്രവര്‍ത്തകന്‍ കുത്തിക്കൊലപ്പെടുത്തി - മെസ്സിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന്
അരുണാചല്‍ പ്രദേശില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ മെസ്സിന്‍റെ ഇന്‍ചാര്‍ജായിരുന്ന എസ്‌എസ്‌ബി ജവാനെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകന്‍ കുത്തിക്കൊലപ്പെടുത്തി
അരുണാചല്‍ പ്രദേശിലെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ മെസ്സിന്‍റെ ഇന്‍ചാര്‍ജായിരുന്നു രാകേഷ് കുമാര്‍ യാദവ്. എന്നാല്‍ മെസ്സിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അരാരിയ ജില്ലയില്‍ നിന്നുള്ള സഹപ്രവര്‍ത്തകന്‍ രാകേഷിനെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ രാകേഷ് സംഭവസ്ഥലത്തുവച്ച് തന്നെ കൊല്ലപ്പെട്ടു.
2011 ലാണ്, പരമേശ്വര്‍ യാദവിന്‍റെ മകനായ രാകേഷ് കുമാര്‍ യാദവ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്‍റെ ഭാഗമാകുന്നത്. 2013ല്‍ ഭോജ്‌പൂര്‍ ഗംഘര്‍ പഞ്ചായത്തിലെ കൗശിക് ദുലര്‍പൂരില്‍ നിന്നുള്ള കുമാരി റാണി ജീവിത പങ്കാളിയായി. ഇരുവര്‍ക്കും നാല് വയസുള്ള പ്രിയാന്‍ഷു എന്നുപേരുള്ള മകനുണ്ട്. രാകേഷിന്‍റെ മരണം സംബന്ധിച്ച് അധികൃതര്‍ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.