ലക്നൗ:എസ്എസ്ബി ജവാനെ പശ്ചിമ ബംഗാളിലെ സിലിഗുരി ജില്ലയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ചൗധരികോട്ടൂരിൽ നിന്നുള്ള റൊക്കം താരകേശ്വര റാവുവാണ് ആത്മഹത്യ ചെയ്തത്. നക്സല്‍ ബാരി ചെക്പോസ്റ്റിനടുത്ത് നിന്നും വെടി ശബ്ദം കേട്ട് ഓടിയെത്തിയ പട്ടാളക്കാരാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന റാവുവിനെ കണ്ടെത്തിയത്. ലൈറ്റ് മെഷീൻ ഗൺ ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നു. എസ്ഐ രവികുമാര്‍ റാവുവിന്‍റെ ഗ്രാമത്തിലെത്തി കുടുംബത്തെ വിവരമറിയിച്ചു.
സിലിഗുരിയിൽ എസ്എസ്ബി ജവാന്‍ ആത്മഹത്യ ചെയ്ത നിലയില്‍
ആരോഗ്യപ്രശ്നങ്ങള്‍ കാരണം കഴിഞ്ഞ കുറച്ചുദിവസങ്ങളായി താരകേശ്വര റാവു വിഷാദത്തിലായിരുന്നു.
സിലിഗുരിയിൽ എസ്എസ്ബി ജവാനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
കഴിഞ്ഞ കുറച്ചുദിവസങ്ങളായി താരകേശ്വര റാവുവിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും, ഇക്കാര്യത്തില്‍ അദ്ദേഹം ദുഖിതനായിരുന്നുവെന്നും സുഹൃത്തുക്കളും, ഗ്രാമവാസികളും പറഞ്ഞു. റാവുവിന്‍റെ അച്ഛന്‍ പ്രഭാകര റാവു ഗ്രാമത്തിലും അമ്മ ജയലക്ഷ്മി മകളുടെ വീടായ രാജമുണ്ട്രിയിലുമാണുള്ളത്. ഭാര്യ ലക്ഷ്മി പ്രസന്ന മകള്‍ക്കൊപ്പം ഒഡീഷയിലാണ് താമസം.