ന്യൂഡല്‍ഹി: സ്‌മാർട് ഫോണുകളിൽ വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കരുതെന്ന് എസ്എസ്ബി സേനാംഗങ്ങള്‍ക്ക് നിര്‍ദേശം. നേപ്പാൾ (1,751 കി.മീ.), ഭൂട്ടാൻ (699 കി.മീ.) അതിര്‍ത്തി സംരക്ഷണ സേനയാണ് എസ്എസ്ബി. വിവരങ്ങള്‍ തെറ്റായ കൈകളിൽ അകപ്പെടുന്നത് "അപകടകരമായ" പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം.
ഇത് സംബന്ധിച്ച് സൈനികര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമായി സര്‍ക്കുലര്‍ ഇറക്കിയതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വാട്സ്ആപ്പിൽ ഔദ്യോഗിക ഉത്തരവുകൾ പങ്കിടുന്നത് ഒഴിവാക്കുക. ഔദ്യോഗികമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുകയും പങ്കിടുകയും ചെയ്യാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് സർക്കുലറിലുള്ളത്.