കേരളം

kerala

ETV Bharat / bharat

രാജമൗലിയുടെ ആർആർആർ മാർച്ച് 18ന് തിയേറ്ററുകളിലേക്ക്; പുതിയ റിലീസ് തീയതിയുമായി നിർമാതാക്കൾ - രാജമൗലി ചിത്രം ആർആർആർ റിലീസ് തീയതി

നേരത്തെ ജനുവരി ഏഴിന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പല സംസ്ഥാനങ്ങളിലും തിയേറ്ററുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ റിലീസ് നീട്ടിവയ്‌ക്കുകയായിരുന്നു.

ss rajamouli movie RRR release date  RRR new release date  RRR theatre release  രാജമൗലി ചിത്രം ആർആർആർ റിലീസ് തീയതി  ആർആർആർ തിയേറ്റർ റിലീസ്
രാജമൗലിയുടെ ആർആർആർ മാർച്ച് 18ന് തിയേറ്ററുകളിലേക്ക്

By

Published : Jan 21, 2022, 9:19 PM IST

ആസ്വാദകര്‍ കാത്തിരിക്കുന്ന എസ്.എസ് രാജമൗലി ചിത്രം 'രൗദ്രം രണം രുധിരം' അഥവാ ആര്‍ആര്‍ആറിന്‍റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ. മാർച്ച് 18ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് നിർമാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് ഇനിയും മാറ്റിവയ്‌ക്കേണ്ട സാഹചര്യമുണ്ടായാൽ ഏപ്രിൽ 18ഉം റിലീസിനായി തെരഞ്ഞെടുത്തിട്ടുണ്ടെന്ന് നിർമാതാക്കൾ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ ജനുവരി ഏഴിന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പല സംസ്ഥാനങ്ങളിലും തിയേറ്ററുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ റിലീസ് നീട്ടിവയ്‌ക്കുകയായിരുന്നു.

ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവര്‍ക്കൊപ്പം ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ്‌ദേവ്‌ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 1920കളിലെ രണ്ട് സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചുള്ള സാങ്കൽപ്പിക കഥയാണ് 'ആര്‍ആര്‍ആര്‍'. ജൂനിയർ എൻ.ടി.ആർ കൊമരു ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. പ്രശസ്‌ത രചയിതാവും രൗജമൗലിയുടെ പിതാവുമായ കെ.വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഡിവിവി എന്‍റർടെയ്‌ൻമെന്‍റ്സാണ് ചിത്രം നിർമിക്കുന്നത്.

450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുന്‍പ് തന്നെ ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് റൈറ്റ്സിലൂടെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. സീ 5, നെറ്റ്‌ഫ്ലിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് എന്നിവരാണ് റൈറ്റ്സ് സ്വന്തമാക്കിയത്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, കന്നട, മലയാളം എന്നീ ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

Also Read: 007 ആകാൻ ഇദ്രിസ് എല്‍ബ? പുതിയ ബോണ്ടിനെ കുറിച്ചുള്ള സൂചനകളുമായി നിര്‍മാതാക്കള്‍

ABOUT THE AUTHOR

...view details