ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ പുതിയ റിലീസായ 'ജവാൻ' (Jawan) പ്രദര്‍ശന ദിനത്തില്‍ ഇന്ത്യയില്‍ നിന്നും നേടിയത് 75 കോടി രൂപയാണ് (Jawan Opening Day Collection). അറ്റ്‌ലി സംവിധാനം ചെയ്‌ത ചിത്രം ബോളിവുഡിലെ എക്കാലത്തെയും ഉയർന്ന ഓപ്പണിംഗ് കലക്ഷനായി ചരിത്രം കുറിച്ചിരുന്നു.
'ജവാന്‍റെ' ഈ അത്ഭുത നേട്ടത്തില്‍ ആരാധകരില്‍ നിന്ന് മാത്രമല്ല, ബോളിവുഡ്, കോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ സിനിമയെയും ഷാരൂഖ് ഖാനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ മഹേഷ് ബാബുവും ഷാരൂഖിനെ പ്രശംസിച്ചിരുന്നു (Mahesh Babu Praises Shah Rukh Khan).
മഹേഷ് ബാബുവിന് ശേഷം ബ്രഹ്മാണ്ഡ സംവിധായകന്‍ എസ്‌എസ് രാജമൗലിയും സോഷ്യല്‍ മീഡിയയിലൂടെ കിംഗ് ഖാനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് (SS Rajamouli Praises King Khan). ബോക്‌സ് ഓഫിസിൽ 'ജവാന്‍' കൊടുങ്കാറ്റായി മാറിയ സാഹചര്യത്തിലാണ് ഷാരൂഖിനും ജവാന്‍ ടീമിനും അഭിനന്ദന കുറിപ്പുമായി രാജമൗലി എക്‌സില്‍ എത്തിയത്. 'ബോക്‌സ് ഓഫിസിലെ ബാദ്ഷാ' എന്നാണ് ഷാരൂഖ് ഖാനെ രാജമൗലി വിശേഷിപ്പിച്ചത്. ബോളിവുഡിൽ ചരിത്രം കുറിക്കാന്‍ കാരണമായ സംവിധായകന്‍ അറ്റ്‌ലിയെയും രാജമൗലി അഭിനന്ദിച്ചു.
Also Read:Ask SRK Replies Viral : 'കമല്‍ ദയാലു, നയന്‍താര സുന്ദരി' ; കാമുകിക്കൊപ്പം ജവാന്‍ കാണാന്‍ ഫ്രീ ടിക്കറ്റ് ചോദിച്ചയാള്‍ക്ക് ഷാരൂഖിന്‍റെ ഉഗ്രന്‍ മറുപടി
'ഇതാണ് ഷാരൂഖ് ഖാന്‍, ബോക്‌സ് ഓഫിസിലെ ബാദ്‌ഷ ആകാനുള്ള കാരണം... ഭൂമിയെ പിടിച്ചുലയ്‌ക്കുന്ന എന്തൊരു ഓപ്പണിംഗ്... ഉത്തരേന്ത്യയിലും വിജയക്കുതിപ്പ് തുടരുന്നതിന് അഭിനന്ദനങ്ങൾ അറ്റ്ലി... ജവാന്‍റെ അത്ഭുത നേട്ടത്തിന് ജവാന്‍ ടീമിന് അഭിനന്ദനങ്ങൾ...' - ഇപ്രകാരമാണ് രൗജമൗലി എക്‌സില്‍ കുറിച്ചത്.
രാജമൗലിയുടെ ട്വീറ്റിന് പിന്നാലെ മറുപടി ട്വീറ്റുമായി ഉടന്‍ തന്നെ ഷാരൂഖ് എക്‌സിലെത്തി. 'ഒരുപാട് നന്ദി സാർ. സിനിമയിലെ നിങ്ങളുടെ ക്രിയേറ്റീവ് ഇൻപുട്ടുകളിൽ നിന്നാണ് ഞങ്ങൾ എല്ലാവരും പഠിക്കുന്നത്. കഴിയുമെങ്കില്‍ ദയവായി അത് കാണുക. ശേഷം, എനിക്കും ഒരു മാസ് ഹീറോ ആകാൻ കഴിയുമെങ്കില്‍ എന്നെ വിളിക്കൂ...' - ഷാരൂഖ് ഖാന്‍ കുറിച്ചു.
അതേസമയം, സെപ്‌റ്റംബര്‍ ഏഴിന് റിലീസ് ചെയ്‌ത ചിത്രം, രണ്ട് ദിനം പിന്നിടുമ്പോഴും, ബോക്‌സോഫിസില്‍ കുതിപ്പ് തുടരുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റിലീസ് ദിനത്തിൽ 'ജവാന്‍' 75 കോടി രൂപയാണ് ചിത്രം നേടിയത്. 'ജവാന്‍റെ' ഹിന്ദി പതിപ്പ് 65 കോടി രൂപയോളം കലക്‌ട് ചെയ്‌തപ്പോള്‍ തമിഴ്, തെലുഗു പതിപ്പുകളിൽ നിന്നും 10 കോടി രൂപയുമാണ് ചിത്രം ആദ്യ ദിനത്തില്‍ സ്വന്തമാക്കിയത്.
റിലീസിന്‍റെ രണ്ടാം ദിനത്തില്‍ 'ജവാന്‍' ബോക്‌സോഫിസില്‍ 28.86 ശതമാനം ഇടിവ് രേഖപ്പെടുത്തി, 53 കോടി രൂപയാണ് ചിത്രം ഇന്ത്യന്‍ ബോക്‌സോഫിസില്‍ നിന്നും നേടിയത്. അതേസമയം യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ, തുടങ്ങിയ നോര്‍ത്ത് അമേരിക്കന്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 70 കോടി രൂപയുടെ കലക്ഷനാണ് 'ജവാന്‍' ഇതുവരെ നേടിയിരിക്കുന്നത്. ഇതോടെ എല്ലാ ഭാഷകളിലുമായി 197.50 കോടി രൂപയുടെ ആകെ കലക്ഷനാണ് 'ജവാന്‍' കലക്‌ട് ചെയ്‌തിരിക്കുന്നത്.
Also Read:Jawan Box Office Collection Day 3 കുതിച്ചുയര്‍ന്ന് ജവാന്‍; മൂന്നാം ദിനത്തില്‍ 200 കോടിക്ക് അരികില്‍ കിംഗ് ഖാന്‍ ചിത്രം