SRK honour at Red Sea International Film Festival: ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന് സൗദി അറേബ്യയുടെ ബഹുമതി. ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് താരത്തെ ചെങ്കടല്‍ തീരത്ത് അരങ്ങേറുന്ന സൗദി ചലച്ചിത്ര മേളയില്‍ ആദരിക്കുന്നത്. ജിദ്ദയില്‍ നടക്കുന്ന രണ്ടാമത് റെഡ് സീ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലിലാണ് ഈ ആദരം.
Shah Rukh Khan Saudi Arabia honor: മേളയുടെ ഉദ്ഘാടന ചടങ്ങിലാണ് ഷാരൂഖ് ഖാനെ ആദരിക്കുക. ഈ പുരസ്‌കാരം നേടിയതില്‍ അഭിമാനമുണ്ടെന്ന് താരം പറഞ്ഞു. 'റെഡ് സീ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ നിന്ന് ഈ പുരസ്‌കാരം നേടാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നു. സൗദി എന്‍റെ ചിത്രങ്ങള്‍ക്ക് എല്ലായ്‌പ്പോഴും വലിയ പിന്തുണ നല്‍കിയിട്ടുണ്ട്. ഇവിടെ എന്‍റെ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്നത് ആശ്ചര്യപ്പെടുത്തുന്ന അനുഭവമാണ്', ഷാരൂഖ് ഖാന്‍ പറഞ്ഞു.
Red Sea International Film Festival CEO about SRK: അസാധാരണ പ്രതിഭയും അന്താരാഷ്‌ട്ര സിനിമയുടെ ഐക്കണുമായ ഷാരൂഖ് ഖാനെ ആദരിക്കുന്നതില്‍ സന്തുഷ്‌ടരാണെന്ന് റെഡ് സീ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍ ഫൗണ്ടേഷന്‍ സിഇഒ മുഹമ്മദ് അല്‍ തുര്‍ക്കി പറഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ സ്‌റ്റാര്‍ ഷാരൂഖ് തുടക്കം മുതല്‍ ഇന്ന് വരെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആരാധിക്കുന്ന ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി 30 വര്‍ഷമായി ഷാരൂഖ് ഖാന്‍ തുടരുന്നു. ഈ ഡിസംബറില്‍ സൂപ്പര്‍ താരത്തെ ജിദ്ദയിലേക്ക് സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണ്, സിഇഒ പറഞ്ഞു.
Red Sea International Film Festival: ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെയാണ് മേള. 61 രാജ്യങ്ങളില്‍ നിന്നായി 41 ഭാഷകളിലുള്ള ചിത്രങ്ങളും ഫീച്ചര്‍ ഫിലിമുകളും ഉള്‍പ്പെടെ 131 സിനിമകള്‍ ഇക്കുറി മേളയില്‍ പ്രദര്‍ശിപ്പിക്കും.