മുംബൈ: ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്‍റെ Shah Rukh Khan ബ്ലോക്ക്ബസ്‌റ്റര്‍ സ്പൈ ത്രില്ലര്‍ ചിത്രം 'പഠാന്‍' Pathaan ഇനി റഷ്യയിലും കോമൺവെൽത്ത് ഓഫ് ഇൻഡിപെന്‍ഡന്‍റ് സ്‌റ്റേറ്റ്‌സിലും Commonwealth of Independent States (CIS countries) റിലീസ് ചെയ്യും. 2023 ജനുവരി 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ബെലാറസ്, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ തുടങ്ങി കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്‍റ് സ്‌റ്റേറ്റുകളില്‍ ഉള്‍പ്പെടെയാണ് റഷ്യയില്‍ റിലീസിനെത്തുന്നത്.
'പഠാന്‍റെ' ഡബ്ബ് ചെയ്‌ത പതിപ്പുകള്‍ 3,000ത്തിലധികം സ്‌ക്രീനുകളിലാണ് റഷ്യയിലും സിഐഎസ് രാജ്യങ്ങളിലും CIS countries റിലീസിനെത്തുക. അർമേനിയ, അസർബൈജാൻ, ബെലാറസ്, ജോർജിയ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നി രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് സിഐഎസ് രാജ്യങ്ങള്‍.
'യാഷ് രാജ് ഫിലിംസിന്‍റെ ചരിത്ര നേട്ടം കുറിച്ച ബ്ലോക്ക്ബെസ്‌റ്റര്‍, പഠാൻ മറ്റൊരു റെക്കോർഡ് കൂടി സൃഷ്‌ടിക്കുന്നു - റഷ്യയിലും സിഐഎസ് രാജ്യങ്ങളിലുടനീളവും ഡബ്ബ് ചെയ്‌ത പതിപ്പിൽ ഒരു ഇന്ത്യൻ ചിത്രത്തിന് ഏറ്റവും വിപുലമായ റിലീസ് ലഭിക്കുന്നു!. ജൂലൈ 13ന് ഈ രാജ്യങ്ങളില്‍ ചിത്രം 3000+ സ്‌ക്രീനുകളിൽ റിലീസ് ചെയ്യും.' -പുറത്തിറങ്ങിയ വാര്‍ത്താകുറിപ്പില്‍ ഇപ്രകാരം പറയുന്നു.
മെയ് മാസത്തിൽ പഠാന്‍ ബംഗ്ലാദേശിലും റിലീസ് ചെയ്‌തിരുന്നു. 1971ന് ശേഷം ബംഗ്ലാദേശിൽ റിലീസ് ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് 'പഠാന്‍'. സിദ്ധാർത്ഥ് ആനന്ദ് Siddharth Anand സംവിധാനം ചെയ്‌ത ചിത്രത്തില്‍ ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍ Deepika Padukone, ജോണ്‍ എബ്രഹാം John Abraham എന്നിവരാണ് 'പഠാനി'ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡിംപിള്‍ കപാഡിയയും Dimple Kapadia സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു.