ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) 'ജവാൻ' (Jawan) റിലീസിനായി നാളേറെയായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയിലെ ഷാരൂഖിന്‍റെ ഗെറ്റപ്പ്, എസ്‌ആര്‍കെ - അറ്റ്‌ലി കോമ്പിനേഷന്‍ തുടങ്ങിയ കാരണങ്ങള്‍ ചിത്രം കാണാനുള്ള പ്രേക്ഷകരുടെ ആവേശം വര്‍ധിക്കാന്‍ കാരണമായി.
ഇതിനിടെയാണ് 'ജവാന്‍റെ' പ്രീ റിലീസ് ഇവന്‍റ് (Jawan pre release event) കഴിഞ്ഞ ദിവസം ചെന്നൈയില്‍ സംഘടിപ്പിച്ചത്. ചെന്നൈ ശ്രീ സായിറാം എഞ്ചിനിയറിങ് കോളജിൽ വച്ചായിരുന്നു 'ജവാന്‍റെ' പ്രൗഡ ഗംഭീരമായ ഓഡിയോ ലോഞ്ച് നടന്നത്. ഷാരൂഖിനോടുള്ള ആരാധകരുടെ സ്‌നേഹം ചടങ്ങിലുടനീളം പ്രകടമായിരുന്നു.
Also Read:Vandha Edam Performance 'ഷാരൂഖ് സാർ, ഞാൻ താങ്കളെ സ്നേഹിക്കുന്നു'; മാസ്‌മരിക പ്രകടനങ്ങളുമായി 'ജവാന്‍' പ്രീറിലീസില്‍ ഷാരൂഖും അനിരുദ്ധും
ചടങ്ങിൽ സംസാരിച്ച ഷാരൂഖ് ഖാന്‍, താന്‍ തമിഴ് സിനിമ മേഖലയുമായി പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞു. വർഷങ്ങളായുള്ള എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും തമിഴ് സിനിമ മേഖലയോട് താരം നന്ദി പറഞ്ഞു. തനിക്ക് തമിഴ് ഇന്‍ഡസ്‌ട്രിയില്‍ നിന്നുള്ള കുറച്ച് പേരെ മാത്രമെ അറിയുവെന്നും അവരില്‍ ഒരാള്‍ 'ദില്‍ സേ' സംവിധായകന്‍ മണി രത്‌നം (Mani Ratnam) ആണെന്നും, മറ്റൊരാള്‍ സന്തോഷ് ശിവന്‍ (Santosh Sivan) ആണെന്നും ഷാരൂഖ് പറഞ്ഞു.
തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമൽ ഹാസനെ (Kamal Haasan) താൻ എത്രമാത്രം ആരാധിക്കുന്നുവെന്നും ചടങ്ങില്‍ ഷാരൂഖ് പറഞ്ഞു. നയൻതാരയുടെ വിവാഹ ചടങ്ങില്‍ (Nayanthara wedding) വച്ച് വിജയ് സേതുപതിയെ (Vijay Sethupathi) കണ്ടതിനെ കുറിച്ചും ഒരുമിച്ച് പ്രവർത്തിക്കാൻ കൂട്ടായി തീരുമാനിച്ചതിനെ കുറിച്ചും ഷാരൂഖ് പറഞ്ഞു. 'നിങ്ങളിൽ നിന്ന് ഞാൻ എത്രമാത്രം പഠിച്ചുവെന്ന് എനിക്ക് പറയാന്‍ ആവില്ല.' - പ്രീ റിലീസിനിടെ വിജയ് സേതുപതിയെ പുകഴ്‌ത്തി ഷാരൂഖ് പറഞ്ഞു.
Also Read:Sha rukh khan Jawan Movie New Song ജവാൻ ട്രെയിലറിനു മുൻപ് ഷാരൂഖിന്‍റെ സാംപിൾ വെടിക്കെട്ട്, തകര്‍പ്പൻ ഡാൻസ് നമ്പറുമായി പുതിയ ഗാനരംഗം
തമിഴ് ജനത തന്നെയും തന്‍റെ സിനിമയും തങ്ങളുടേതായി അംഗീകരിക്കുമെന്ന പ്രതീക്ഷയോട് കൂടിയാണ് ഷാരൂഖ് തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്. ഷാരൂഖ് ഖാനെ കൂടാതെ അനിരുദ്ധ് രവിചന്ദർ (Anirudh Ravichander), നയൻതാര, വിജയ് സേതുപതി, പ്രിയാമണി (Priyamani), സന്യ മൽഹോത്ര (Sanya Malhotra) തുടങ്ങിയവരും 'ജവാന്‍' പ്രീ റിലീസ് ചടങ്ങില്‍ പങ്കെടുത്തു.
ചടങ്ങില്‍ നിന്നുള്ള ഷാരൂഖ് ഖാന്‍റേയും മറ്റ് താരങ്ങളുടെയും മാസ്‌മരിക പ്രകടങ്ങള്‍ എക്‌സില്‍ (ട്വിറ്റര്‍) തരംഗമാവുകയാണ്. 'ജവാന്‍' പ്രീ റിലീസ് ചടങ്ങിന് മുമ്പ്, അനുഗ്രഹം തേടി ചൊവ്വാഴ്‌ച രാത്രി താരം വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിച്ചിരുന്നു.
Also Read:Jawan multifaceted poster 'ഓരോ മുഖത്തിനും പിന്നിലും ഒരു ലക്ഷ്യം ഉണ്ട്': നീതിയുടെ പല മുഖങ്ങൾ പങ്കുവച്ച് ഷാരൂഖ് ഖാന്‍