കേരളം

kerala

ETV Bharat / bharat

SRK is icon of love for India 'ഇന്ത്യയോടുള്ള സ്നേഹത്തിന്‍റെ പ്രതീകമാണ് ഷാരൂഖ്'; ജവാന്‍ പ്രീ റിലീസ് ചടങ്ങില്‍ കമല്‍ ഹാസന്‍ - ജവാൻ പ്രീ റിലീസ്

Kamal Haasan wishes to SRK ചെന്നൈയിൽ നടന്ന ജവാൻ പ്രീ റിലീസ് ചടങ്ങില്‍ ഷാരൂഖ് ഖാനും അറ്റ്‌ലിക്കും ടീമിനും ആശംസകള്‍ നേര്‍ന്ന് കമൽ ഹാസൻ.

kamal haasan at jawan pre release event  Kamal Haasan praise SRK at jawan pre release event  Jawan pre release event in chennai  Shah Rukh Khan latest news  Jawan event in chennai  Shah Rukh Khan jawan pre release event  SRK is icon of love for India  ഇന്ത്യയോടുള്ള സ്നേഹത്തിന്‍റെ പ്രതീകമാണ് ഷാരൂഖ്  ഷാരൂഖ്  ജവാന്‍ പ്രീ റിലീസ് ചടങ്ങില്‍ കമല്‍ ഹാസന്‍  കമല്‍ ഹാസന്‍  ജവാന്‍  ബോളിവുഡ് കിംഗ് ഖാന്‍  ജവാൻ പ്രീ റിലീസ് ഗ്രാന്‍ഡ് ഇവന്‍റ്  ജവാൻ പ്രീ റിലീസ് ഇവന്‍റ്  ജവാൻ പ്രീ റിലീസ്  ജവാൻ ഓഡിയോ ലോഞ്ച്
SRK is icon of love for India

By ETV Bharat Kerala Team

Published : Aug 31, 2023, 8:04 PM IST

ബോളിവുഡ് കിങ് ഖാന്‍റേതായി (Shah Rukh Khan) റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ജവാന്‍' (Jawan). സെപ്‌റ്റംബര്‍ 7ന് തിയേറ്ററിലെത്തുന്ന സിനിമയുടെ റിലീസിന് മുന്നോടിയായി നിർമാതാക്കൾ ബുധനാഴ്‌ച, ചെന്നൈയിൽ വച്ച് 'ജവാൻ' പ്രീ റിലീസ് ഗ്രാന്‍ഡ് ഇവന്‍റ് (Jawan pre release event) സംഘടിപ്പിച്ചിരുന്നു.

ചടങ്ങില്‍ 'ജവാന്‍' അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുത്തപ്പോൾ മുതിര്‍ന്ന തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമൽ ഹാസന്‍റെ (Kamal Haasan) വീഡിയോ സന്ദേശവും വേദിയില്‍ പ്ലേ ചെയ്‌തു. വീഡിയോ സന്ദേശത്തിലൂടെ ഷാരൂഖ് ഖാനെ പ്രകീര്‍ത്തിച്ച താരം അദ്ദേഹത്തിന് ആശംസകളും നേര്‍ന്നു (Kamal Haasan wishes to SRK).

ഷാരൂഖിന്‍റെ മുന്‍ ചിത്രം 'പഠാനെ'ക്കാള്‍ (Pathaan) വലിയ ബ്ലോക്ക്‌ബസ്‌റ്ററായി 'ജവാന്‍' മാറുമെന്ന് പ്രതീക്ഷിക്കുന്നതായും കമല്‍ ഹാസന്‍ പറഞ്ഞു. 'ജവാൻ' ടീമിന് മികച്ച വിജയവും അദ്ദേഹം നേര്‍ന്നു. 2000ൽ പുറത്തിറങ്ങിയ 'ഹേ റാം' (Hey Ram) എന്ന സിനിമയിൽ ഷാരൂഖ് ഖാനും കമൽ ഹാസനും ഒരുമിച്ചഭിനയിച്ചിരുന്നു.

Also Read:Sha rukh khan Jawan Movie New Song ജവാൻ ട്രെയിലറിനു മുൻപ്‌ ഷാരൂഖിന്‍റെ സാംപിൾ വെടിക്കെട്ട്‌, തകര്‍പ്പൻ ഡാൻസ്‌ നമ്പറുമായി പുതിയ ഗാനരംഗം

'ഇന്ത്യയോടുള്ള സ്നേഹത്തിന്‍റെ പ്രതീകമാണ് എസ്ആർകെ. ഈ ചിത്രം വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അറ്റ്‌ലിയെ (Atlee) ഓർത്ത് ഞാൻ വളരെ സന്തോഷവാനാണ്. അറ്റ്‌ലിയുടെ ആദ്യ ചിത്രം 'രാജാ റാണി'യുടെ (Raja Rani) പൂജയ്‌ക്ക് ഞാൻ അവിടെ ഉണ്ടായിരുന്നു' -ഇപ്രകാരമായിരുന്നു കമല്‍ ഹാസന്‍റെ വീഡിയോ സന്ദേശം.

ഷാരൂഖ് ഖാനെ കൂടാതെ സംവിധായകന്‍ അറ്റ്‌ലി, നയൻതാര, വിജയ് സേതുപതി, അനിരുദ്ധ് രവിചന്ദർ, സന്യ മൽഹോത്ര, പ്രിയാമണി തുടങ്ങിയവരും 'ജവാന്‍റെ' പ്രീ റിലീസ് ചടങ്ങില്‍ പങ്കെടുത്തു. ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളുമാണിപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറൽ.

Also Read:Karan Johar Cryptic Post 'ഞാന്‍ നൂറ്റാണ്ടിന്‍റെ ട്രെയിലര്‍ കണ്ടു'; നിഗൂഢമായ പോസ്‌റ്റുമായി കരണ്‍ ജോഹര്‍, ജവാനില്‍ കണ്ണുനട്ട് ആരാധകര്‍

ഷാരൂഖ് ഖാന്‍റെ പ്രൊഡക്ഷൻ ബാനറായ റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റ്‌ (Red Chillies Entertainment) ആണ് സിനിമയുടെ നിര്‍മാണം. ആക്ഷൻ ത്രില്ലറായി പുറത്തിറങ്ങുന്ന ചിത്രത്തിൽ നായികയായി നയന്‍താരയും സുപ്രധാന വേഷത്തില്‍ വിജയ് സേതുപതിയും എത്തുന്നുണ്ട്. പ്രിയാമണി, സന്യ മൽഹോത്ര, സുനിൽ ഗ്രോവർ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരത്തിന് എത്തിക്കുന്നത്. റെക്കോര്‍ഡ് തുകയ്ക്കാണ് സിനിമയുടെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിതരണാവകാശം ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയത്. തമിഴ്‌നാട്ടിൽ റെഡ് ജെയിന്‍റ് മൂവീസാണ് ഡിസ്ട്രിബ്യൂഷൻ പാർട്‌ണര്‍ ആകുന്നത്. കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസും പാർട്‌നര്‍ ആകും.

Also Read:Jawan Pre Release Event 'വണക്കം ചെന്നൈ, ഞാൻ വരുന്നു': ഗംഭീര പ്രീ റിലീസിനൊരുങ്ങി കിംഗ് ഖാന്‍റെ ജവാന്‍

ABOUT THE AUTHOR

...view details