കേരളം

kerala

ETV Bharat / bharat

കൊവിഡ് വ്യാപനം; ശ്രീനഗര്‍ ജില്ല ഓറഞ്ച് സോണില്‍ - ശ്രീനഗര്‍

ജമ്മു കശ്‌മീർ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം

Srinagar  COVID  orange zone  ശ്രീനഗര്‍  ഓറഞ്ച് സോണ്‍
കൊവിഡ്; ശ്രീനഗര്‍ ജില്ലയെ ഓറഞ്ച് സോണില്‍ ഉൾപ്പെടുത്തി

By

Published : Mar 31, 2021, 12:24 AM IST

ശ്രീനഗർ: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശ്രീനഗര്‍ ജില്ലയെ ഓറഞ്ച് സോണില്‍ ഉൾപ്പെടുത്തി. ജമ്മു കശ്മീർ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം. എസ്ഇസി ചെയർപേഴ്‌സൺ കൂടിയായ ചീഫ് സെക്രട്ടറി ബിവിആർ സുബ്രഹ്മണ്യമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവ് പ്രകാരം ശ്രീനഗർ ജില്ലയെ ഓറഞ്ച് സോണിലും ജവഹർ ടണലിന്‍റെ ഇരുവശത്തുമുള്ള പ്രദേശങ്ങൾ റെഡ് സോണിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജമ്മു കാശ്മീരില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് ശ്രീനഗര്‍ ജില്ലയെയാണ്. 471 മരണങ്ങളും 28,000 ത്തിലധികം പോസിറ്റീവ് കേസുകളുമാണ് ഇവിടെ രേഖപ്പെടുത്തിയത്.

ABOUT THE AUTHOR

...view details