ശ്രീനഗർ:ഓൾഡ് സിറ്റിയില്‍ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. ജനസാന്ദ്രതയേറിയ പ്രദേശമായ ആലി കദാലിന് സമീപം റഹ് ഇ ബാബ് സാഹിബ് പ്രദേശത്ത് വ്യാഴാഴ്‌ചയാണ് സംഭവം.
ശ്രീനഗറില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം; ഒരു സ്‌ത്രീ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്
ശ്രീനഗറിലെ ഓൾഡ് സിറ്റിയ്‌ക്ക് സമീപം ആലി കദാലിലാണ് സംഭവം
ശ്രീനഗറില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടുത്തം; ഒരു സ്‌ത്രീ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്
ALSO READ:ഹിന്ദു സ്വത്ത് പിന്‍തുടര്‍ച്ച അവകാശം; സുപ്രധാന വിധിയുമായി സുപ്രീം കോടതി
സ്‌ത്രീയെ ചികിത്സയയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അഗ്‌നിശമന സേന ഡെപ്യൂട്ടി ഡയറക്‌ടര്‍ ബഷീർ അഹമ്മദിന്‍റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീയണച്ചത്. ഏഴ് ഫയര്‍ ആന്‍ഡ് റെസ്‌ക്യു യൂണിറ്റുകളുടെ സഹായത്തോടെ ഒരു മണിക്കൂറെടുത്താണ് അഗ്‌നി നിയന്ത്രണ വിധേയമാക്കിയത്. നാല് വീടുകൾ പൂർണമായും ഒരെണ്ണം ഭാഗികമായും നശിച്ചു.