ന്യൂഡല്‍ഹി: കൊവിഡിന്‍റെ തീവ്ര വ്യാപന ശേഷിയുള്ള വകഭേദമായ ഡെൽറ്റ വേരിയന്‍റിനെ പ്രതിരോധിക്കാൻ സ്‌പുട്‌നിക് വിയുടെ ബൂസ്റ്റര്‍ ഷോട്ട്. ഇത് ഉടൻ വിപണിയില്‍ ലഭ്യമാകും. മറ്റ് വാക്സിൻ നിര്‍മാതാക്കള്‍ക്കും ബൂസ്റ്റര്‍ ഷോട്ട് ലഭ്യമാക്കുമെന്ന് സ്‌പുട്‌നിക് നിര്‍മാതാക്കളായ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് അറിയിച്ചു.
ഡെല്‍റ്റ വകഭേദത്തിനെതിരെ മറ്റ് വാക്സിനുകളെക്കാള്‍ ഫലപ്രാപ്തി സ്പുട്നികിനുണ്ടെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. 2021 ഏപ്രിലിലാണ് സ്‌പുട്‌നിക് വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്. ഡെല്‍റ്റ വേരിയന്‍റ് ആണ് ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമാക്കാനും അതിവേഗ വ്യാപനത്തിനും കാരണമെന്നാണ് വിലയിരുത്തല്‍. ബി.1.617.2 സ്‌ട്രെയിന്‍ അല്ലെങ്കില്‍ ഡെല്‍റ്റ വകഭേദം, യുകെയിലെ കെന്‍റില്‍ ആദ്യമായി സ്ഥിരീകരിച്ച ആല്‍ഫ വകഭേദത്തെക്കാള്‍ അതിവ്യാപന ശേഷിയുള്ളതാണ്.