കേരളം

kerala

ETV Bharat / bharat

ഇന്ത്യയില്‍ സ്പുട്നിക് വി വാക്സിന്‍ ഉത്പാദനം ആഗസ്ത് മുതല്‍ ആരംഭിക്കും - ഇന്ത്യയില്‍ സ്പുട്നിക് വി വാക്സിന്‍ ഉല്‍പ്പാദനം ആഗസ്ത് മുതല്‍ ആരംഭിക്കും

റഷ്യന്‍ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയിലെ ഡോ. റെഡ്ഡീസ് ലാബുമായി സഹകരിച്ച് ഇതിനകം രണ്ട് ലക്ഷത്തിലധികം ഡോസുകള്‍ ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ട്.

Sputnik vaccine production in India expected to start in August: envoy Sputnik vaccine expected to start in August vaccine production ഇന്ത്യയില്‍ സ്പുട്നിക് വി ഉല്‍പ്പാദനം ആഗസ്ത് മുതല്‍ ആരംഭിക്കും സ്പുട്നിക് വി ഇന്ത്യയില്‍ സ്പുട്നിക് വി വാക്സിന്‍ ഉല്‍പ്പാദനം ആഗസ്ത് മുതല്‍ ആരംഭിക്കും ആഗസ്ത്
ഇന്ത്യയില്‍ സ്പുട്നിക് വി വാക്സിന്‍ ഉല്‍പ്പാദനം ആഗസ്ത് മുതല്‍ ആരംഭിക്കും

By

Published : May 22, 2021, 3:56 PM IST

ന്യൂഡല്‍ഹി:ഇന്ത്യയില്‍ റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് വി വാക്സിന്‍ ഉത്പാദനം ആഗസ്ത് മുതല്‍ ആരംഭിക്കും. സ്പുട്‌നിക് വാക്‌സിന്‍ പ്രാദേശികമായി നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ റഷ്യ ഉടന്‍ ഇന്ത്യക്ക് കൈമാറും. വാക്‌സിന്‍ ഡോസുകളുടെ ആവശ്യകത വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഓഗസ്റ്റ് മുതല്‍ വാക്സിന്‍ ഇന്ത്യയില്‍ ഉത്പാദനം ആരംഭിക്കുമെന്ന് റഷ്യയിലെ ഇന്ത്യന്‍ പ്രതിനിധി ഡി.ബി വെങ്കടേഷ് വര്‍മ്മ അറിയിച്ചു. ലോകത്തെ മൊത്തം സ്പുട്നിക് വാക്സിനുകളില്‍ 65-70% ഇന്ത്യയിലാണ് നിര്‍മിക്കുക. മെയ് അവസാനത്തോടെ 30 ലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്യും. ജൂണില്‍ ഇത് 50 ലക്ഷമായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ തുടക്കത്തില്‍ 850 ദശലക്ഷം ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതിയെന്നും വെങ്കടേഷ് വര്‍മ്മ പറഞ്ഞു.

Read Also……………….പ്രാദേശിക ഉത്പാദനം ആരംഭിച്ചാല്‍ സ്പുട്നിക് വി വാക്സിന്‍ വില കുറയുമെന്ന് റെഡ്ഡീസ് ലാബ്

റഷ്യന്‍ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയിലെ ഡോ. റെഡ്ഡീസ് ലാബുമായി സഹകരിച്ച് ഇതിനകം രണ്ട് ലക്ഷത്തിലധികം ഡോസുകള്‍ ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ഇറക്കുമതി ചെയ്ത സ്പുട്‌നിക് വാക്‌സിന്‍ വിപണിയില്‍ എത്തിയിട്ടില്ല. ഇറക്കുമതി ചെയ്ത ഒരു ഡോസ് വാക്‌സിന് 995 രൂപ വെച്ചാണ് ഈടാക്കുന്നത്. എന്നാല്‍ രാജ്യത്ത് ഉത്പാദനം ആരംഭിക്കുമ്പോള്‍ ഇതിന്റെ വില കുറയുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. സ്പുട്നിക് ലൈറ്റും റഷ്യ വിതരണം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ അതിനുള്ള റെഗുലേറ്ററി അംഗീകാരങ്ങള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. റെഗുലേറ്ററി അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ സ്പുട്‌നിക് ലൈറ്റും താമസിയാതെ ഇന്ത്യയില്‍ ലഭ്യമാക്കും.

കൊവിഡ് വ്യാപനം

അതേസമയം രാജ്യത്ത് 2,57,299പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥീകരിച്ചു. 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം വീണ്ടും നാലായിരം കടന്നു. 4, 194 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെയുള്ള കണക്കുകള്‍ കൂടി വന്നതോടെ ഇതോടെ രാജ്യത്ത് ആകെ കേസുകള്‍ 2.62 കോടി കടന്നു. മരണം മൂന്ന് ലക്ഷവും കടന്നു. തമിഴ്‌നാടിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ച് സംസ്ഥാനങ്ങളിലാണ്. തമിഴ്‌നാട്- 36184, കര്‍ണാടക- 32218, കേരളം- 29673, മഹാരാഷ്ട്ര- 29644, ആന്ധ്രപ്രദേശ്- 20937. പ്രതിദിന കൊവിഡ് കണക്കുകളില്‍ 57.77 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രമാണ് 14.06 ശതമാനം കേസുകള്‍.

വില്ലനാകുന്ന ബ്ലാക്ക് ഫംഗസ്

കൊവിഡിനൊപ്പം ബ്ലാക്ക് ഫംഗസും രാജ്യത്ത് ആശങ്ക സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഏഴായിരത്തില്‍ അധികം ബ്ലാക്ക് ഫംഗസ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബ്ലാക്ക് ഫംഗസ് ചെറുക്കുന്നതിന്‍റെ ഭാഗമായി ഫ്രിഡ്ജില്‍ വച്ച ഭക്ഷ്യ വസ്തുക്കള്‍ കഴിക്കരുതെന്നും വീട്ടിനുള്ളില്‍ സൂര്യപ്രകാശം കടക്കുന്നത് ഉറപ്പാക്കണമെന്നും ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

ABOUT THE AUTHOR

...view details