ഹൈദരാബാദ്: റഷ്യയുടെ കൊവിഡ് വാക്‌സിൻ സ്‌പുട്‌നിക് V ഇന്ത്യയിലെത്തി. ഹൈദരാബാദിലാണ് വാക്‌സിനെത്തിച്ചത്. 150000 ഡോസ് വാക്‌സിനാണ് ആദ്യ ഘട്ടത്തിൽ എത്തിയത്. ഏപ്രിൽ 12 ന് ആണ് സ്‌പുട്നിക് വാക്‌സിന് ഇന്ത്യയിൽ അനുമതി നൽകിയത്. 21 ദിവസത്തെ ഇടവേളയിൽ കുത്തിവയ്‌ക്കുന്ന രണ്ട് ഡോസുകളുള്ള വാക്‌സിനാണ് സ്പുട്നിക്.
സ്പുട്നിക് വാക്‌സിൻ ഇന്ത്യയില്‍, ഹൈദരാബാദിലെത്തിച്ചു - സ്‌പുട്‌നിക് വാക്‌സിൻ
150000 ഡോസ് വാക്‌സിനാണ് ആദ്യ ഘട്ടത്തിൽ എത്തിയത്.
![സ്‌പുട്‌നിക് വാക്‌സിൻ ഇന്ത്യയില്‍, ഹൈദരാബാദിലെത്തിച്ചു Sputnik V vaccines covid vaccine സ്‌പുട്‌നിക് വാക്‌സിൻ കോവിഡ് വാക്‌സിൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11604482-441-11604482-1619867403268.jpg)
സ്‌പുട്‌നിക് വാക്‌സിൻ ഇന്ത്യയിലെത്തി
റഷ്യയിലെ ഗമേയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആന്‍റ് മൈക്രോ ബയോളജി ആണ് സ്‌പുട്‌നിക് വാക്‌സിൻ വികസിപ്പിച്ചത്. റഷ്യൻ സോവറിൻ വെൽത്ത് ഫണ്ടും, റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടും ചേർന്നാണ് വാക്‌സിൻ വികസിപ്പിക്കാനുള്ള സഹായം നൽകിയത്.