ഭോപ്പാൽ: മധ്യപ്രദേശിൽ വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി. ബസന്ത് വിഹാർ സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മധ്യപ്രദേശ് സ്വദേശിയായ ദീപക് റാത്തോർ എന്ന യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
യുവതിയെ പ്രണയിച്ചിരുന്ന യുവാവ് വിവാഹ അഭ്യർഥനയും നടത്തിയിരുന്നു. എന്നാൽ യുവതി വിവാഹ അഭ്യർഥന നിരസിച്ചു. ശേഷം ചൊവ്വാഴ്‌ച ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിലേയ്‌ക്ക് പോകാനൊരുങ്ങുകയായിരുന്ന യുവതിയുടെ നേർക്ക് ദീപക് വെടിയുതിർക്കുകയായിരുന്നു.
also read:നഴ്‌സറി കേന്ദ്രത്തിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസ്; അഡ്വ. എം.സലാഹുദ്ദീനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു
വ്യാഴാഴ്‌ച മണ്ടു ടൗണിൽ വച്ചാണ് പ്രതി പൊലീസ് പിടിയിലായത്. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസും ദീപകും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയും പ്രതി പൊലീസിന് നേരെ വെയിടുതിർക്കുകയും ചെയ്‌തു. തുടർന്ന് സ്വയരക്ഷാർത്ഥം പൊലീസ് ദീപക്കിന്‍റെ കാലിൽ വെടിവയ്‌ക്കുകയും അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.
കാലിൽ വെടിയേറ്റ ദീപക്കിനെ പരിക്കുകളോടെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ധാർ ജില്ല പൊലീസ് സൂപ്രണ്ട് മനോജ് കുമാർ സിംഗ് പറഞ്ഞു. പ്രതിയിൽ നിന്ന് പൊലീസ് ഒരു പിസ്‌റ്റളും മോട്ടോർ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. 2020 ലും 2021 ലുമായി ദീപക്കിനെതിരെ മരണപ്പെട്ട യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ശേഷം ദീപക്കിന്‍റെ അമ്മ വിഷം കഴിച്ച് ആത്മഹത്യ ചെയ്‌ത സാഹചര്യത്തിൽ യുവതിയ്‌ക്കും കുടുംബത്തിനുമെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് യുവാവും പൊലീസിൽ പരാതി നൽകിയിരുന്നു.
also read:ചികിത്സക്കെത്തിയ 13കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്; സൈക്കോളജിസ്റ്റ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വ്യാഴാഴ്‌ച
കോടതിവളപ്പിൽ വച്ച് വെടിയുതിർത്തു: കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അഭിഭാഷകൻ യുവതിയ്‌ക്ക് നേരെ വെടിയുതിർത്തിരുന്നു. മൂന്ന് മാസം മുൻപ് ലൈസൻസ് റദ്ദാക്കപ്പെട്ട കാമേശ്വർ പ്രസാദ് സിങ് എന്നയാളാണ് വെടിയുതിർത്തത്. കോടതിയിൽ തന്നെ പ്രാക്‌ടീസ് ചെയ്യുന്ന രാധ എന്ന സ്‌ത്രീയ്‌ക്ക് നേരെയാണ് ഇയാൾ വെടിവെച്ചത്. ഇരുവരും തമ്മിലുള്ള പണമിടപാട് പ്രശ്‌നമാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. ആക്രമിക്കപ്പെട്ട രാധ ചികിത്സയിലാണ്.
യുവതിയെ ബലാത്സംഗം ചെയ്‌ത് പ്രൊഫസർ:മഹാരാഷ്‌ട്രയിൽ വീട്ടിൽ പേയിങ് ഗസ്‌റ്റായി നിന്നിരുന്ന യുവതിയെ സർവകലാശാല പ്രൊഫസർ ബലാത്സംഗം ചെയ്‌ത വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഭാര്യയുടെ സഹായത്തോടെയാണ് പ്രൊഫസർ സർവകലാശാലയിൽ പ്രവേശനം നേടിയ യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. ഒരു മകനില്ലാത്തതിനാൽ യുവതിയോട് ഭർത്താവിനെ വിവാഹം കഴിക്കാൻ പ്രൊഫസറുടെ ഭാര്യ ആവശ്യപ്പെട്ടിരുന്നതായും യുവതി പൊലീസിൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് പല തവണയായി പ്രൊഫസർ തന്നെ ബലാത്സംഗം ചെയ്‌തതായി യുവതി പൊലീസിൽ പരാതി നൽകിയത്. പ്രൊഫസറിനും ഭാര്യയ്‌ക്കുമെതിരെയായിരുന്നു യുവതിയുടെ പരാതി.
also read:പേയിങ് ഗസ്‌റ്റായി നിൽക്കാൻ വാഗ്‌ദാനം, ശേഷം യുവതിയെ ഭാര്യയുടെ സഹായത്തോടെ സർവകലാശാല പ്രൊഫസർ ബലാത്സംഗം ചെയ്‌തതായി പരാതി