ഡെറാഡൂണ്‍:അപൂർവയിനത്തില്‍പ്പെട്ട വിഷം ചീറ്റുന്ന മൂർഖൻ പാമ്പിനെ ഉത്തരാഖണ്ഡിലെ രാംനഗറിൽ കണ്ടെത്തി. പിറുമടര മേഖലയിലെ ശാന്തികുഞ്ച് തെരുവിലെ വീട്ടിലാണ് വിഷ ഇഴജന്തുവിനെ കണ്ടെത്തിയത്. മനുഷ്യര്‍ ഉള്‍പ്പടെയുള്ള സസ്‌തനികളില്‍ നിന്ന് സ്വയരക്ഷയ്ക്ക് വേണ്ടി, ശത്രുവിന്‍റെ കണ്ണില്‍ നോക്കി വിഷം തുപ്പുന്ന ഈ പാമ്പിനെ മോണോക്ലെഡ് കോബ്ര എന്നും ഇന്ത്യന്‍ സ്‌പിറ്റിങ് കോബ്ര എന്നും അറിയപ്പെടുന്നു.
അപൂര്‍വയിനം മൂര്‍ഖൻ, പ്രതിരോധത്തിനായി മനുഷ്യന്‍റെ കണ്ണിലേയ്ക്ക് വിഷം ചീറ്റും! - മോണോക്ലെഡ് കോബ്ര
മോണോക്ലെഡ് കോബ്ര എന്നും ഇന്ത്യന്‍ സ്‌പിറ്റിങ് കോബ്ര എന്നും അറിയപ്പെടുന്ന പാമ്പാണിത്.

പ്രതിരോധിക്കാന്‍ ശത്രുവിന്‍റെ കണ്ണിനുനേരെ വിഷം ചീറ്റും; അപൂര്‍വ്വയിനം മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി
വിഷം ചീറ്റുന്ന മൂർഖൻ പാമ്പിനെ ഉത്തരാഖണ്ഡിലെ രാംനഗറിൽ കണ്ടെത്തി
ALSO READ:സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ്: നേതൃയോഗം വിളിച്ച് സോണിയ ഗാന്ധി
തുടര്‍ന്ന് സേവ് ദി സ്നേക്ക് ആൻഡ് വൈൽഡ് ലൈഫ് വെൽഫെയർ സൊസൈറ്റി അംഗങ്ങള്‍ പാമ്പിനെ പിടികൂടി വനത്തിൽ വിട്ടയച്ചു. ദക്ഷിണ, തെക്കുകിഴക്കൻ ഏഷ്യയിലുടനീളം ഈ വിഭാഗത്തില്‍ പെട്ട മൂര്‍ഖന്‍ വ്യാപകമായുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ പുസ്തകമായ റെഡ് ലിസ്റ്റില്‍ കുറഞ്ഞ ആശങ്ക രേഖപ്പെടുത്തിയ ഇനത്തില്‍ പെട്ട പാമ്പാണിത്. ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറാണ് (ഐ.യു.സി.എന്‍) ഈ പുസ്‌തകം പുറത്തിറക്കുന്നത്.