മുംബൈ:ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഹൃത്വിക് റോഷനും Hrithik Roshan ദീപിക പദുക്കോണും Deepika Padukone തകര്‍ത്തഭിനയിക്കുന്ന ചിത്രം 'ഫൈറ്ററി'ന്‍റെ Fighter മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. ഇന്ത്യ 77-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിലാണ് ചിത്രത്തിന്‍റെ പോസ്‌റ്റര്‍ പുറത്ത് വന്നിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യ ഏരിയല്‍ ആക്ഷന്‍ മാഗ്നം ഓപ്പസ് ചിത്രമാണിത്. സിദ്ധാര്‍ഥ് ആനന്ദ് Siddharth Anand സംവിധാനം ചെയ്യുന്ന ചിത്രം 2024 ജനുവരി 25ന് തിയേറ്ററുകളില്‍ എത്തും. കഴിഞ്ഞ ദിവസം തന്നെ ഹൃത്വിക് റോഷന്‍ Hrithik Roshan സിനിമയെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തിരുന്നു. ട്വിറ്ററില്‍ നേരത്തെ പോസ്റ്റ് ചെയ്‌ത ചിത്രത്തിന്‍റെ അപ്‌ഡേറ്റുകള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് താരം ഇന്‍സ്റ്റഗ്രാമിലെത്തിയത്. 2024 ജനുവരി 25ന് ഫൈറ്റര്‍ ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
താരങ്ങളുടെ പോസ്റ്റും കമന്‍റുകളും:"#SpiritOfFighter |Vande Mataram! സീ യു ഇന്‍ ദ തിയറ്റേഴ്‌സ് ഓണ്‍ ദ എവെ ഓഫ് ഇന്ത്യാസ് 75th റിപ്പബ്ലിക് ഡേ. ഫൈറ്റര്‍ റിലീസസ് വേള്‍വൈഡ് ഓണ്‍ 25 ജനുവരി 2024" എന്നാണ് ഹൃത്വിക് റോഷന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഹൃത്വിക് റോഷനും Hrithik Roshan ദീപിക പദുക്കോണും Deepika Padukone അനില്‍ കപൂറും Anil Kapoor സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്‍റെ പേസ്റ്റര്‍ പങ്കിട്ടു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് Indian Air Force (ഐഎഎഫ്) ഉദ്യോഗസ്ഥരെന്ന രീതിയിലുള്ള വേഷധാരികളായാണ് ഇരുവരും പോസ്റ്ററിലുള്ളത്.