കേരളം

kerala

ETV Bharat / bharat

ബിഹാറിൽ കുറ്റകൃത്യം വർധിക്കുന്നത് നിതീഷ് കുമാർ സർക്കാരിന്‍റെ പോരായ്മ: പ്രേം ചന്ദ്ര മിശ്ര - നിതീഷ് കുമാർ സർക്കാരിന്‍റെ പോരായ്മ

സംസ്ഥാനത്തെ ക്രമസമാധാനനില മെച്ചപ്പെടുത്താൻ ബിഹാറിൽ മുഴുവൻ സമയ ആഭ്യന്തരമന്ത്രി ഉണ്ടായിരിക്കണമെന്ന് മിശ്ര പറഞ്ഞു.

Bihar Congress MLC Prem Chandra Mishra Spike in Crime in Bihar law and order situation in Bihar failure of Nitish govt BJP MLA Sanjay Sarawgi ബിഹാറിൽ കുറ്റകൃത്യം വർധിക്കുന്നു നിതീഷ് കുമാർ സർക്കാരിന്‍റെ പോരായ്മ പട്‌ന നിതീഷ് കുമാർ സർക്കാരിന്‍റെ പോരായ്മ പ്രേം ചന്ദ്ര മിശ്ര
ബിഹാറിൽ കുറ്റകൃത്യം വർധിക്കുന്നത് നിതീഷ് കുമാർ സർക്കാരിന്‍റെ പോരായ്മ: പ്രേം ചന്ദ്ര മിശ്ര

By

Published : Dec 11, 2020, 11:50 AM IST

പട്‌ന:ബിഹാറിലെ നിതീഷ് കുമാർ സർക്കാരിനെതിരെ വിമർശനവുമായി സംസ്ഥാനത്തെ കോൺഗ്രസ് എം‌എൽ‌സി പ്രേം ചന്ദ്ര മിശ്ര. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിക്കുന്നത് ഭരണവർഗത്തിന്‍റെ പരാജയമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ ക്രമസമാധാനനില മെച്ചപ്പെടുത്താൻ ബിഹാറിൽ മുഴുവൻ സമയ ആഭ്യന്തരമന്ത്രി ഉണ്ടായിരിക്കണമെന്ന് മിശ്ര പറഞ്ഞു. നിലവിൽ നിതീഷ് കുമാറാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്.മുഖ്യമന്ത്രി സ്വന്തം കാര്യങ്ങൾ ചെയ്യുന്നതിൽ ശ്രദ്ധ നൽകിയിരിക്കുന്നതിനാൽ സംസ്ഥാനത്തെ ക്രമസമാധാനനില മെച്ചപ്പെടുത്തുന്നതിനും ആഭ്യന്തര കാര്യങ്ങൾ ശ്രദ്ധിക്കാനും അദ്ദേഹത്തിന് സമയം കിട്ടുന്നില്ലെന്നും പ്രേം ചന്ദ്ര മിശ്ര കുറ്റപ്പെടുത്തി.

ബലാത്സംഗങ്ങൾ, കൊലപാതകങ്ങൾ, കവർച്ച തുടങ്ങി ക്രൈം ഗ്രാഫിൽ കഴിഞ്ഞ 15 ദിവസം കൊണ്ട് സംസ്ഥാനം അഭൂതപൂർവമായ കുതിച്ച് ചാട്ടം നടത്തിയിട്ടുണ്ടെന്ന് പ്രേം ചന്ദ്ര മിശ്ര പറഞ്ഞു.ദർബംഗയിൽ നിന്നുള്ള ബിജെപി എംഎൽഎ സഞ്ജയ് സരവ്ഗിയും ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാളും ബിഹാറിലെ ക്രമസമാധാന നിലയെക്കുറിച്ച് ആശങ്ക പങ്ക് വെച്ചിരുന്നു.

ABOUT THE AUTHOR

...view details