ന്യൂഡല്‍ഹി: സ്‌പൈസ്ജെറ്റിന്‍റെ ഡല്‍ഹി-റാസ് അല്‍ ഖൈമ സര്‍വീസ് നവംബര്‍ 26 മുതല്‍ ആരംഭിക്കും. നവംബര്‍ മുതല്‍ 12 ഇതര ആഭ്യന്തര സര്‍വ്വീസുകളും പുനരാരംഭിക്കുമെന്ന് സ്‌പൈസ്ജെറ്റ് പുറത്തിറക്കിയ പ്രസ് റിലീസില്‍ പറയുന്നു. ഡല്‍ഹി-റാസ് അല്‍ ഖൈമ റൂട്ടിലേക്ക് വ്യാഴം, ഞായര്‍ ദിവസങ്ങളിലാണ് സര്‍വ്വീസ്. റാസ് അല്‍ ഖൈമ-ഡല്‍ഹി തിരിച്ചുള്ള സര്‍വ്വീസ് വെള്ളിയാഴ്‌ചയും തിങ്കളാഴ്‌ചയും നടത്തും.
സ്‌പൈസ്ജെറ്റിന്‍റെ ഡല്‍ഹി-റാസ് അല്‍ ഖൈമ സര്‍വീസ് നവംബര്‍ 26 മുതല്‍ ആരംഭിക്കും
ഡല്‍ഹി-റാസ് അല്‍ ഖൈമ റൂട്ടിലേക്ക് വ്യാഴം, ഞായര്‍ ദിവസങ്ങളിലാണ് സര്‍വ്വീസ്. തിരിച്ചുള്ള സര്‍വ്വീസ് വെള്ളിയാഴ്‌ചയും തിങ്കളാഴ്‌ചയും നടത്തും
സ്‌പൈസ്ജെറ്റിന്‍റെ ഡല്‍ഹി-റാസ് അല്‍ ഖൈമ സര്‍വീസ് നവംബര്‍ 26 മുതല്‍ ആരംഭിക്കും
റാസ് അല്‍ ഖൈമയില്‍ നിന്നും സ്‌പൈസ്ജെറ്റ് കഴിഞ്ഞ മാസങ്ങളില്‍ 350 കാര്‍ഗോ സര്‍വ്വീസുകളും, കൊവിഡ് സാഹചര്യത്തില്‍ കുടുങ്ങിയ ആളുകളെ സ്വദേശത്തെത്തിക്കാനായി 195 സര്‍വ്വീസുകളും നടത്തിയതായി സ്‌പൈസ്ജെറ്റ് ചീഫ് കൊമേഴ്‌സിയല്‍ ഓഫീസര്‍ ശില്‍പ ഭാട്ടിയ പറഞ്ഞു. അതേ സമയം ജെയ്‌പൂര്‍-സൂറത്, ചെന്നൈ-വാരാണസി, മുംബൈ-അമൃത്‌സര്‍, കൊല്‍ക്കത്ത-കൊച്ചി, മുംബൈ-അദംപൂര്‍, ബെംഗളൂരു -ജബല്‍പൂര്‍ റൂട്ടുകളിലാണ് നവംബറില്‍ സ്‌പൈസ്ജെറ്റ് ആരംഭിക്കുന്ന പുതിയ ആഭ്യന്തര സര്‍വ്വീസുകള്‍.