ന്യൂഡല്‍ഹി: ക്യാബിനിൽ പുക കണ്ടതിനെ തുടര്‍ന്ന് 5000 അടി ഉയരത്തില്‍ നിന്ന് സ്‌പൈസ് ജെറ്റ് വിമാനം ഡല്‍ഹിയില്‍ തിരിച്ച് ഇറക്കി. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും ജബല്‍പുരിലേക്ക് പോകുന്ന വിമാനമാണ് ശനിയാഴ്‌ച തിരിച്ച് ഇറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് കമ്പനി വക്താവ് അറിയിച്ചു.
രണ്ടാഴ്‌ചയ്‌ക്കിടെ സ്‌പൈസ് ജെറ്റ് വിമാനത്തിൽ ഇത്തരത്തിലുണ്ടാവുന്ന അഞ്ചാമത്തെ സംഭവമാണിത്. ഏവിയേഷൻ റെഗുലേറ്റർ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അഞ്ച് സംഭവങ്ങളും അന്വേഷിക്കുന്നുണ്ട്.