ന്യൂഡൽഹി: പുതുതായി 24 ആഭ്യന്തര വിമാന സർവിസുകൾ കൂടി ആരംഭിക്കാനൊരുങ്ങി സ്‌പൈസ് ജെറ്റ്. അജ്‌മിർ, ജയ്‌സാൽമീർ, അഹമ്മദാബാദ്, ബെംഗളൂരു തുടങ്ങി വിവിധ നഗരങ്ങളിൽ നിന്ന് ഫെബ്രുവരിയിൽ സർവിസുകൾ ആരംഭിക്കുമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. അജ്‌മീർ -മുംബൈ, അഹമ്മദാബാദ്- അമൃത്സർ, ഡൽഹി- അഹമ്മദാബാദ് റൂട്ടുകളിൽ വിമാന സർവിസ് ആരംഭിക്കുന്ന ഏക എയർലൈൻ ഇതായിരിക്കുമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. കുടാതെ നാല് പുതിയ സീസണൽ ഫ്ലൈറ്റുകളും പുതിയ സർവിസുകളിൽ ഉൾപ്പെടുത്തുമെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു.
24 ആഭ്യന്തര വിമാന സർവിസുകൾ കൂടി ആരംഭിക്കാനൊരുങ്ങി സ്‌പൈസ് ജെറ്റ് - ന്യൂഡൽഹി
അജ്‌മീർ- മുംബൈ, അഹമ്മദാബാദ്- അമൃത്സർ, ഡൽഹി- അഹമ്മദാബാദ് റൂട്ടുകളിൽ വിമാന സർവിസ് ആരംഭിക്കുന്ന ഏക എയർലൈൻ സ്‌പൈസ് ജെറ്റ് അയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
24 ആഭ്യന്തര വിമാന സർവിസുകൾ കൂടി ആരംഭിക്കാനൊരുങ്ങി സ്‌പൈസ് ജെറ്റ്
അഹമ്മദാബാദ്- ബെംഗളൂരു, കൊൽക്കത്ത- ഗുവാഹത്തി, ഗുവാഹത്തി- ഡൽഹി റൂട്ടുകളിലും ദിവസേന വിമാന സർവിസ് ആരംഭിക്കും. അഹമ്മദാബാദ്-ബാഗ്ദോഗ്ര, ചെന്നൈ- കൊൽക്കത്ത എന്നിവിടങ്ങളിൽ ആഴ്‌ചയിൽ മൂന്ന് ദിവസവും സർവിസ് നടത്തും. പട്‌നയിൽ നിന്ന് ആഴ്‌ചയിൽ അഞ്ച് ദിവസവും ബെംഗളൂരുവിലേക്കും സൂറത്തിലേക്കും ആഴ്‌ചയിൽ രണ്ടുതവണയും സർവിസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.