ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് മഹാരാഷ്‌ട്രയിലെ നാസിക്കിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം പാതിവഴിയിൽ തിരിച്ചെത്തി. വ്യാഴാഴ്‌ചയാണ്(01.09.2022) സംഭവം നടന്നത്. ഓട്ടോപൈലറ്റ് തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചുപോരേണ്ടി വന്നതെന്ന് ഡിജിസിഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഓട്ടോപൈലറ്റ് തകരാർ: സ്പൈസ് ജെറ്റ് വിമാനം പാതിവഴിയിൽ തിരിച്ചെത്തി - മഹാരാഷ്‌ട്ര
ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് മഹാരാഷ്‌ട്രയിലെ നാസിക്കിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനമാണ് പാതിവഴിയിൽ തിരിച്ചെത്തിയത്. ബോയിങ് 737 വിമാനം സുരക്ഷിതമായി നിലത്തിറക്കി.
ബോയിങ് 737 വിമാനം സുരക്ഷിതമായി നിലത്തിറക്കി. എന്നാൽ സ്‌പൈസ് ജെറ്റ് B737 വിമാനം VT-SLP, ഓപ്പറേറ്റിംഗ് ഫ്ലൈറ്റ് SG-8363 ഓട്ടോപൈലറ്റ് തകരാറു മൂലം എയർ ടേൺബാക്കിൽ ഏർപ്പെട്ടു. അതോടെ യാത്രക്കാരുമായി വിമാനം ഡൽഹിയിൽ സുരക്ഷിതമായി തിരിച്ചിറക്കി.
ഉയർന്ന ഇന്ധന വിലയ്‌ക്കും രൂപയുടെ മൂല്യത്തകർച്ചയ്‌ക്കും ഇടയിൽ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് സ്‌പൈസ് ജെറ്റ് വിമാനങ്ങൾ. ഇതിനെ തുടർന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർലൈനിന് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ജൂലൈ 27 ന്, എയർലൈനിനോട് ഏവിയേഷൻ സേഫ്‌റ്റി റെഗുലേറ്റർ പരമാവധി 50 ശതമാനം വിമാനങ്ങൾ എട്ടാഴ്‌ചത്തേക്ക് പ്രവർത്തിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.