ന്യൂഡല്‍ഹി: മിന്നല്‍ രക്ഷാചാലകത്തില്‍ ഇടിച്ച് സ്‌പൈസ്‌ജെറ്റ് വിമാനത്തിന് തകരാര്‍. ഡല്‍ഹിയില്‍ നിന്നും ജമ്മുവിലേക്ക് തിങ്കളാഴ്‌ച (28.03.22) രാവിലെ 9.20ന് പുറപ്പെടാനിരുന്ന സ്‌പൈസ്‌ജെറ്റിന്‍റെ ബോയിങ് 737-800 വിമാനത്തിനാണ് തകരാര്‍ സംഭവിച്ചത്.
മിന്നല്‍ രക്ഷാചാലകത്തില്‍ ഇടിച്ച് വിമാനത്തിന് തകരാര്‍; അന്വേഷണം ആരംഭിച്ച് ഡിജിസിഎ - ഡല്‍ഹി വിമാനത്താവളം
ഡല്‍ഹിയില്‍ നിന്നും ജമ്മുവിലേക്ക് പുറപ്പെടാന്‍ തയ്യാറായ വിമാനമാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാര്‍ സുരക്ഷിതരെന്ന് ഡിജിസിഎ.
![മിന്നല്‍ രക്ഷാചാലകത്തില്‍ ഇടിച്ച് വിമാനത്തിന് തകരാര്‍; അന്വേഷണം ആരംഭിച്ച് ഡിജിസിഎ Delhi Airport Accident Spicejet Aircraft accident Delhi SpiceJet aircraft hits lightning pole വിമാനാപകടം ഡല്‍ഹി മിന്നല്‍ രക്ഷാചാലകത്തില്‍ ഇടിച്ച് വിമാനത്തിന് തകരാര്‍ ഡല്‍ഹി വിമാനത്താവളം സ്‌പൈസ്‌ജെറ്റ് വിമാനം അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14859506-thumbnail-3x2-spicejet.jpg)
മിന്നല്‍ രക്ഷാചാലകത്തില്‍ ഇടിച്ച് വിമാനത്തിന് തകരാര്‍; അന്വേഷണം ആരംഭിച്ച് ഡിജിസിഎ
പാര്‍ക്കിങ് പൊസിഷനില്‍ നിന്നും വിമാനം എടുക്കുന്നതിനിടെ വലത് ചിറകിന്‍റെ ഭാഗം രക്ഷാചാലത്തില്‍ ഇടിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) അറിയിച്ചു.
Also Read: എയർ ഇന്ത്യ വിമാനം ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി