ഹൈദരാബാദ് :ക്യാരിബാഗിന് നിരക്ക് ഈടാക്കിയ നടപടിയില്‍ സ്‌പെന്‍സേഴ്‌സ് റീട്ടെയിലിനോട് ഉപഭോക്‌താവിന് നഷ്‌ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് തെലങ്കാനയിലെ ഉപഭോക്‌തൃ കമ്മീഷന്‍. ക്യാരിബാഗിന് ഈടാക്കിയ മൂന്ന് രൂപയും അത് തിരിച്ചുകൊടുക്കുന്നതുവരെയുള്ള 9ശതമാനം പലിശയുമാണ് നഷ്‌ടപരിഹാരമായി നല്‍കേണ്ടത്. വി ആനന്ദ റാവു എന്ന ഉപഭോക്താവാണ് പരാതി നല്‍കിയത്.
ക്യാരിബാഗിന് പണം ഈടാക്കി : സ്‌പെന്‍സറിനോട് നഷ്‌ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്‌തൃ കമ്മീഷന്‍
ക്യാരി ബാഗിന് ഈടാക്കിയ മൂന്ന് രൂപയും അതിനുള്ള പലിശയും നല്‍കാനാണ് ഉത്തരവ്
ആനന്ദറാവുവിന് പരാതിയുമായി ബന്ധപ്പെട്ട ചിലവ് ഇനത്തില്‍ ആറായിരം രൂപയും കൊടുക്കാന്‍ ഉത്തരവിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും ക്യാരിബാഗിന് പണം ഈടാക്കരുതെന്ന് നിര്‍ദേശിച്ചുകൊണ്ട് ഉത്തരവിടാന്‍ ലീഗല്‍ മെട്രോളജി ഷോപ്പ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്‍റിനോട് ഉപഭോക്‌തൃ കമ്മീഷന്‍ ആവശ്യപ്പെടുകയും ചെയ്‌തു.
2019 ജൂണ്‍ ജൂണ്‍ 25ന് ഹൈദരാബാദിലെ അമീര്‍പേട്ടിലെ സ്‌പെന്‍സര്‍ ഷോപ്പില്‍ നിന്ന് സാധനം വാങ്ങിയപ്പോള്‍ അതിനോടൊപ്പം നല്‍കിയ ലോഗോ പതിപ്പിച്ച ക്യാരിബാഗിന് മൂന്ന് രൂപ ഈടാക്കിയതിനെതിരെയാണ് വി ആനന്ദറാവു പരാതിയുമായി ഉപഭോക്‌തൃ കമ്മീഷനെ സമീപിച്ചത്.