കേരളം

kerala

ETV Bharat / bharat

ഓക്‌സിജൻ ക്ഷാമം : അടിയന്തരമായി ടാങ്കറുകള്‍ എത്തിച്ച് ഡൽഹി പൊലീസ് - covid

ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിലാണ് ഡിസിപി ഷഹദാരയുടെ നേതൃത്വത്തിലുള്ള സംഘം ഒരു മണിക്കൂറിനുള്ളിൽ രണ്ട് ഓക്‌സിജൻ ടാങ്കറുകൾ എത്തിച്ചത്. വലിയ പ്രതിസന്ധിയാണ് ഇതിലൂടെ ഒഴിവായതെന്ന് ആശുപത്രി അധികൃതർ.

Oxygen Delhi Speedy transportation of oxygen by Delhi Police transportation of oxygen delhi police GTB hospital oxygen supply delhi delhi oxygen shortage oxygen shortage ഓക്‌സിജൻ ക്ഷാമം ഓക്‌സിജൻ എത്തിച്ച് ഡൽഹി പൊലീസ് പൊലീസ് ഡൽഹി ന്യൂഡൽഹി ഡൽഹി പൊലീസ് gaziabad guru tegh bahadur hospital ഗുരു തേജ് ബഹദൂർ ആശുപത്രി ജിടിബിഎച്ച് കൊവിഡ് 19 കൊവിഡ് covid19 covid ഗാസിയാബാദ്
Speedy transportation of oxygen by Delhi Police

By

Published : Apr 24, 2021, 5:02 PM IST

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ (ജിടിബിഎച്ച്) അടിയന്തരമായി ഓക്‌സിജൻ എത്തിച്ച് ഡൽഹി പൊലീസ്. ഗാസിയാബാദ് മോദിനഗറിലെ ഐനോക്‌സ് ഓക്‌സിജൻ പ്ലാന്‍റിൽ നിന്നും രണ്ട് ടാങ്കറുകൾ ഉടന്‍ എത്തിക്കണമെന്ന ആശുപത്രി അധികൃതരുടെ നിർദേശത്തെ തുടർന്നാണ് ഡൽഹി പൊലീസ് സേവനം ത്വരിതപ്പെടുത്തിയത്. തുടർന്ന് ഓക്‌സിജൻ ടാങ്കറുകളുടെയും ടാങ്കർ ഡ്രൈവറുകളുടെയും വിവരങ്ങൾ ശേഖരിച്ച ശേഷം വേഗത്തിൽ എത്തിക്കാൻ നടപടികൾ സ്വീകരിക്കുകയായിരുന്നു.

ഡെപ്യൂട്ടി കമ്മീഷണർ ഷഹദാര ഉടൻ തന്നെ ഡിഐജിയുമായും ഗാസിയാബാദ് എസ്‌പിയുമായും ബന്ധപ്പെടുകയും പൊലീസ് അകമ്പടിയോടെ അതിവേഗ ഗതാഗതത്തിനായുള്ള ഏകോപനം ആരംഭിക്കുകയും ചെയ്‌തു. പൊലീസിന്‍റെ അടിയന്തര സേവനത്തിലൂടെ ഒരു മണിക്കൂറിനുള്ളിൽ ടാങ്കറുകൾ ജിടിബിഎച്ചിൽ എത്തിക്കാൻ സാധിച്ചു. ഇതിലൂടെ വലിയ പ്രതിസന്ധിയാണ് ഒഴിവാക്കാൻ കഴിഞ്ഞതെന്നും 700 പേരുടെ ജീവൻ രക്ഷിച്ച ഡിസിപി ഷഹദാരയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍റെ സമയബന്ധിത സേവനത്തിന് നന്ദി പ്രകടിപ്പിക്കുന്നതായും ആശുപത്രി ഭരണകൂടം അറിയിച്ചു.

അതേസമയം തലസ്ഥാനത്ത് നിരവധി ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായി നിലനില്‍ക്കുന്നു. വെള്ളിയാഴ്‌ച മാത്രം 24,331 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. 348 മരണം കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. ഇതോടെ തലസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 92,029 ആയി. ആകെ മരണം 13,541 ആയി.

ABOUT THE AUTHOR

...view details