ഭുവനേശ്വര്‍: ഒഡിഷയില്‍ നിയന്ത്രണം വിട്ട ട്രക്കിടിച്ച് ആറ് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ മൂന്ന് സ്‌ത്രീകളും ഉള്‍പ്പെടുന്നു. നിയന്ത്രണം വിട്ട ട്രക്ക് മോട്ടോര്‍ സൈക്കിളില്‍ ഇടിച്ച് രണ്ട് പേരും, കാല്‍ നടയാത്രക്കാരിലേക്കിടിച്ചു കയറി മൂന്ന് പേരും തല്‍ക്ഷണം കൊല്ലപ്പെട്ടു. ഒരാള്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. നയാഗര്‍ ജില്ലയിലെ സരാന്‍ങ്കുള്‍ പ്രദേശത്തിന് സമീപത്താണ് അപകടം നടന്നത്. നരേന്ദ്രപുരില്‍ വെച്ചാണ് അപകടമുണ്ടായതെന്ന് ഇന്‍സ്‌പെക്‌ടര്‍ ബിഎന്‍ മാലിക് പറഞ്ഞു.
ഒഡിഷയില്‍ നിയന്ത്രണം വിട്ട ട്രക്കിടിച്ച് ആറ് പേര്‍ കൊല്ലപ്പെട്ടു
നിയന്ത്രണം വിട്ട ട്രക്ക് മോട്ടോര്‍ സൈക്കിളില്‍ ഇടിച്ച് രണ്ട് പേരും കാല്‍ നടയാത്രക്കാരിലേക്കിടിച്ചു കയറി മൂന്ന് പേരും തല്‍ക്ഷണം കൊല്ലപ്പെട്ടു. ഒരാള്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്
അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവര്‍ രക്ഷപ്പെട്ടു. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ രോഷാകുലരായ നാട്ടുകാര്‍ ദേശീയ പാത തടഞ്ഞ് പ്രകടനം നടത്തി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ നഷ്‌ടപരിഹാരം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മരിച്ച ഓരോരുത്തരുടെയും കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നല്‍കണമെന്നും വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. അപകടമറിഞ്ഞ ഉടനെ തന്നെ അധികൃതര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.