ന്യൂഡൽഹി: ഡിലൈറ്റ് സിനിമ തിയേറ്ററിന് സമീപം അമിതവേഗതയിൽ വന്ന കാർ ഇ-റിക്ഷയിൽ ഇടിച്ച് സ്ത്രീ ഉൾപ്പെടെ രണ്ട് മരണം. യാത്രക്കാരിയായ യുവതിയും റിക്ഷ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. ഇവരെ കൂടാതെ യുവതിയുടെ ഭർത്താവും രണ്ട് മക്കളും റിക്ഷയിൽ ഉണ്ടായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡൽഹിയിൽ അമിതവേഗതയിൽ വന്ന കാർ ഇ-റിക്ഷയിൽ ഇടിച്ച് രണ്ട് മരണം - delhi death
യാത്രക്കാരിയായ യുവതിയും റിക്ഷ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. റിക്ഷയിലുണ്ടായിരുന്ന യുവതിയുടെ ഭർത്താവിനെയും രണ്ട് മക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
![ഡൽഹിയിൽ അമിതവേഗതയിൽ വന്ന കാർ ഇ-റിക്ഷയിൽ ഇടിച്ച് രണ്ട് മരണം കാർ ഇ-റിക്ഷയിൽ ഇടിച്ചു അപകടം റോഡ് അപകടം road accident accident car accident accident death അപകട മരണം ഡൽഹി വാർത്ത ഡൽഹി മരണം ഡൽഹി അപകടം delhi delhi news delhi death delhi accident](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12136887-280-12136887-1623730771893.jpg)
കാർ ഇ-റിക്ഷയിൽ ഇടിച്ച് രണ്ട് മരണം
പ്രാഥമിക അന്വേഷണത്തിൽ അപകടത്തിന് കാരണമായ കാറിലുണ്ടായിരുന്ന ഡ്രൈവറും സുഹൃത്തും മദ്യപിച്ചിട്ടുള്ളതായി വ്യക്തമായി. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തുണ്ടായിരുന്നവർ ഇവരെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. കൂടുതൽ അന്വേഷണം നടന്നു വരുന്നതായും പൊലീസ് അറിയിച്ചു.
Also Read:കൊവിഡ് വാക്സിന്‍റെ രോഗപ്രതിരോധശേഷി കൂട്ടാൻ ഗവേഷണം തുടരുന്നു