ന്യൂഡൽഹി:കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ് ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ജിതിൻ പ്രസാദയ്ക്ക് അംഗത്വം നല്‍കി. അടുത്ത വർഷം നടക്കേണ്ട ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് ഏറ്റ പ്രഹരമാണ് ജിതിൻ പ്രസാദയുടെ കൂടുമാറ്റം.
കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നു - ജിതിൻ പ്രസാദ്
ബിജെപി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ജിതിൻ പ്രസാദയ്ക്ക് അംഗത്വം നല്‍കി.
നേരത്തെ കോൺഗ്രസില്‍ മാറ്റം ആവശ്യപ്പെട്ട് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചവരില്‍ ജിതിൻ പ്രസാദയുമുണ്ടായിരുന്നു. 23 കോൺഗ്രസ് നേതാക്കളാണ് കോൺഗ്രസില്‍ മാറ്റം ആവശ്യപ്പെട്ട് കത്തയച്ചത്. എന്നാല്‍ കത്ത് എഴുതിയത് ദുർവ്യാഖ്യാനം ചെയ്തുവെന്നാണ് അന്ന് ജിതിൻ പ്രസാദ പറഞ്ഞത്.
കത്ത് എഴുതിയ ജിതിൻ പ്രസാദയെ പാർട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ഉത്തർപ്രദേശ് കോൺഗ്രസിലെ ഒരു വിഭാഗം അന്ന് ആവശ്യപ്പെട്ടിരുന്നു. മുൻ കേന്ദ്രമന്ത്രിയും രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിൻ പ്രസാദയുടെ കൂടുമാറ്റം ഉത്തർപ്രദേശില്‍ കോൺഗ്രസിന് കനത്ത തിരിച്ചടിയാകും. ജ്യോതിനാദിത്യ സിന്ധ്യ്ക്ക് പിന്നാലെ 47കാരനായ ജിതിൻ പ്രസാദ കൂടി കോൺഗ്രസ് വിടുമ്പോൾ രാഹുല്‍ഗാന്ധിക്കും അത് വലിയ തിരിച്ചടിയാകും.