ന്യൂഡൽഹി : കൊവിഡ് -19 ന്റെ മൂന്നാം തരംഗത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ഡൽഹി സർക്കാർ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കൊവിഡിന്റെ മൂന്നാം തരംഗമുണ്ടായാല്‍, അതിനെ നേരിടുന്നതിന് മുൻകൂട്ടി തയ്യാറാവേണ്ടതുണ്ട്. വേണ്ടത്ര മെച്ചപ്പെട്ട കിടക്കകൾ, ഓക്സിജൻ, അവശ്യ മരുന്നുകൾ എന്നിവ ഇത്തവണത്തേക്കാൾ കൂടുതൽ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം തരംഗത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്സുമായി ഡല്‍ഹി - Covid cases in delhi
സംസ്ഥാനത്ത് കൊവിഡിന്റെ മൂന്നാം തരംഗമുണ്ടായാല്‍, നേരിടുന്നതിന് തയ്യാറെടുപ്പുകള്‍ വേണ്ടതുണ്ടെന്ന് അരവിന്ദ് കെജ്രിവാള്‍.
കൊവിഡിന്റെ മൂന്നാം തരംഗത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനു പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്ന് ഡൽഹി സർക്കാർ
അതേസമയം 24 മണിക്കൂറിനിടെ ഡൽഹിയിൽ 4,482 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ അഞ്ചിന് ശേഷം റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ കണക്കാണിത്. ഏപ്രിൽ അഞ്ചിന് 3,548 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി 6.89 ശതമാനമായി കുറഞ്ഞു. മെയ് 16ന് 10.40 ശതമാനമായിരുന്നു.