കേരളം

kerala

ETV Bharat / bharat

പാകിസ്ഥാനിലൊളിച്ച 23 ഭീകരര്‍ക്കെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ച് എന്‍ഐഎ കോടതി; ഇന്‍റര്‍പോളുമായി ബന്ധപ്പെടുന്നതായി വിവരം

ജമ്മു കശ്‌മീരിലെ കിഷ്‌ത്വാറില്‍ നിന്ന് പലായനം ചെയ്‌ത അതിര്‍ത്തിക്കപ്പുറമിരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഭീകരര്‍ക്കെതിരെയാണ് എന്‍ഐഎ സ്‌പെഷ്യല്‍ കോടതിയുടെ വാറണ്ട്

Court issues non bailable warrant  terrorists escapes from india  non bailable warrant  23 terrorists escapes from india  operating from across the border  പാകിസ്ഥാനിലൊളിച്ച 23 ഭീകരര്‍ക്കെതിരെ  ഭീകരര്‍ക്കെതിരെ ജാമ്യമില്ല വാറണ്ട്  ജാമ്യമില്ല വാറണ്ട്  വാറണ്ട്  എന്‍ഐഎ കോടതി  ഇന്‍റര്‍പോളുമായി ബന്ധപ്പെടുന്നതായി വിവരം  ഭീകരര്‍  ജമ്മു
പാകിസ്ഥാനിലൊളിച്ച 23 ഭീകരര്‍ക്കെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ച് എന്‍ഐഎ കോടതി

By

Published : Apr 26, 2023, 5:02 PM IST

ശ്രീനഗര്‍:പലായനം ചെയ്‌ത ശേഷം അതിര്‍ത്തിക്കപ്പുറം നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്ന 23 ഭീകരര്‍ക്കെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ച് എന്‍ഐഎ കോടതി. ജമ്മു കശ്‌മീരിലെ സ്വന്തം ജില്ലയായ കിഷ്‌ത്വാറില്‍ നിന്ന് പലായനം ചെയ്‌ത അതിര്‍ത്തിക്കപ്പുറമിരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഭീകരര്‍ക്കെതിരെയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. പാകിസ്ഥാനിലും പാക് അധീന കശ്‌മീരിലുമായി ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്നറിയിച്ച് പൊലീസിന്‍റെ മാര്‍ച്ച് മുതലുള്ള അഭ്യര്‍ഥന പ്രകാരമാണ് കോടതി നടപടി.

വാറണ്ട് എന്തിന്:ലഭ്യമായ വിവരങ്ങളനുസരിച്ച് കിഷ്‌ത്വാറില്‍ നിന്നും 36 പേരാണ് ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവാന്‍ പാകിസ്ഥാനിലേക്ക് പലായനം ചെയ്‌തിരുന്നത്. ഇത്തരത്തില്‍ പലായനം ചെയ്‌ത 13 ഭീകരര്‍ക്കെതിരെ മുമ്പ് ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മാത്രമല്ല ഇവരെ നിയമത്തിന് മുന്നിലെത്തിക്കുന്നതിനായി രണ്ട് എഫ്‌ഐആറുകള്‍ രജിസ്‌റ്റര്‍ ചെയ്‌തതായും കിഷ്‌ത്വാറിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് ഖലീല്‍ പോസ്വാള്‍ അറിയിച്ചു. ഇവരിൽ 13 പേർക്കെതിരെ പ്രത്യേക എൻഐഎ കോടതി മാർച്ച് ഒന്നിന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അവശേഷിക്കുന്ന 23 ഭീകരര്‍ക്കെതിരെ ചൊവ്വാഴ്‌ചയാണ് ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്. ഇവരെല്ലാവരെയും അറസ്‌റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നതിനാല്‍, റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ തങ്ങള്‍ ഇന്‍റർപോളിനെ സമീപിക്കുകയാണെന്ന് ഖലീല്‍ പോസ്വാള്‍ പറഞ്ഞു.

എന്‍ഐഎ കോടതിയിലേക്ക്: ഇതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞുവെന്നും ഇവരെ കോടതിയുടെ മുന്നിലെത്തിക്കാമെന്നുള്ളതില്‍ ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തി ചാത്രൂ പൊലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് പുതിയ ജാമ്യമില്ലാ വാറണ്ടുകൾ പുറപ്പെടുവിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിഎസ്പി വിശാൽ ശർമ്മയാണ് പ്രതികൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുന്നതിനായി പ്രത്യേക എൻഐഎ കോടതിയെ സമീപിച്ചതെന്നും ഖലീല്‍ പോസ്വാള്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യം തകര്‍ക്കല്‍ ലക്ഷ്യം: ജമ്മു കശ്മീരിനെ ഇന്ത്യൻ യൂണിയനിൽ നിന്ന് വേർപെടുത്തുക എന്ന ദുഷിച്ച ഉദ്യേശത്തോടെ പാകിസ്ഥാനില്‍ ഒളിച്ചിരിക്കുന്ന ഇവര്‍, സ്ലീപ്പർ സെല്ലുകളെ അണിനിരത്തി ജമ്മു കശ്‌മീരിലെ വിഘടനവാദികളും പ്രദേശം വിട്ടുപോകുന്നവരുമായി ഒത്താശ നടത്തി ഇന്ത്യൻ സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് ഖലീല്‍ പോസ്വാള്‍ പറഞ്ഞു. അന്താരാഷ്‌ട്ര നിയമങ്ങൾക്കനുസൃതമായി സഹകരണം നല്‍കാന്‍ പാകിസ്ഥാൻ ബാധ്യസ്ഥരാണെന്നും അതിനാല്‍ ഭീകരരെ പിടികൂടുന്നതിനും നാടുകടത്തുന്നതിനും പാകിസ്ഥാൻ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒളിച്ചിരിക്കുന്നവരെ പിടികൂടാന്‍ തങ്ങള്‍ ഇന്‍റര്‍പോളുമായി ബന്ധപ്പെടുകയാണെന്നും, ഇതിനോട് പാകിസ്ഥാന്‍ സഹകരിക്കാതിരുന്നാല്‍ അത് തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഈ ഭീകരരുമായി ബന്ധപ്പെട്ട സ്വത്തുക്കള്‍ നിയമപരമായി കണ്ടുകെട്ടുന്നതിന് വിവിധ റവന്യു ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്നും ഖലീല്‍ പോസ്വാള്‍ കൂട്ടിച്ചേര്‍ത്തു.

also read: സൈനിക ട്രക്കിന് നേരെ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു, ആക്രമണം ശക്തമായ മഴ മറയാക്കി

ABOUT THE AUTHOR

...view details