മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയില്‍(Mumbai cruise drugs case) അറസ്റ്റിലായി കസ്റ്റഡിയില്‍ തുടരുന്ന ഷാരൂഖ് ഖാന്‍റെ(Shah Rukh Khan) മകൻ ആര്യന്‍ ഖാന്‍ (Aryan Khan) അടക്കമുള്ളവരുടെ ജാമ്യാപേക്ഷ മുംബൈയിലെ എന്‍ഡിപിഎസ് (NDPS) സെഷന്‍സ് കോടതി തള്ളി.
മുംബൈയിലെ പ്രത്യേക കോടതിയായ എന്‍ഡിപിഎസ് ആണ് ആര്യന്‍ ഖാന്‍റെയും രണ്ട് കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്. ആര്യന്‍ ഖാന്‍റെയും കൂട്ടാളികളായ അര്‍ബാസ് മെര്‍ച്ചന്‍റ്, ഫാഷന്‍ മോഡല്‍ മന്‍മന്‍ ദമെച്ച എന്നിവരുടെ ജാമ്യാപേക്ഷകളാണ് തള്ളിയത്. പ്രത്യേക ജഡ്ജി വിവി പട്ടേലാണ് കേസിലെ വാദം കേട്ടത്.
ഒക്‌ടോബര്‍ മൂന്നിനാണ് ആര്യന്‍ ഖാനൊപ്പം എട്ട് പേര്‍ കേസില്‍ അറസ്റ്റിലായത്. അതേ ദിവസം ഗോവയിലേയ്ക്ക് പോവുകയായിരുന്ന കോര്‍ഡിലിയ ക്രൂയിസിന്‍റെ ദി എംപ്രസ് എന്ന ആഡംബര കപ്പലില്‍ വച്ചു നടന്ന പാര്‍ട്ടിയില്‍ നിന്നും എന്‍സിബി (Narcotics Control Bureau)ലഹരി മരുന്ന് കണ്ടെത്തുകയായിരുന്നു.