അമരാവതി: സി.ഐ.ഡി കസ്‌റ്റഡിയില്‍ വൈ.എസ്.ആർ കോണ്‍ഗ്രസ് എം.പി കെ. രഘു രാമകൃഷ്‌ണ രാജുവിന്‍റെ കാലിന് പരിക്കേറ്റെന്ന പരാതി പരിശോധിക്കാന്‍ ആന്ധ്ര ഹൈക്കോടതി പ്രത്യേക ഡിവിഷന്‍ ബഞ്ച് രൂപീകരിച്ചു. വൈദ്യപരിശോധയ്‌ക്കായി ഡോക്‌ടർമാരുടെ സംഘം രൂപീകരിക്കാനും കോടതി ഉത്തരവിട്ടു.
സിഐഡി കസ്‌റ്റഡിയില്‍ എം.പിക്ക് പരിക്കേറ്റെന്ന പരാതി : പരിശോധിക്കാന്‍ പ്രത്യേക ബഞ്ച് - സി.ഐ.ഡി കസ്‌റ്റഡിയിൽ പരിക്ക്
സംഭവം ലോക്‌സഭ സ്‌പീക്കർ ഓം ബിർളയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എം.പിയുടെ അഭിഭാഷകർ.
സംഭവം ലോക്‌സഭ സ്‌പീക്കർ ഓം ബിർളയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എം.പിയുടെ അഭിഭാഷകർ അറിയിച്ചു. സി.ബി.ഐ അല്ലെങ്കിൽ എൻ.ഐ.എ അന്വേഷണം വേണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. അതേസമയം, ഗുണ്ടൂരിലെ സിഐഡി കോടതിയിൽ രാജുവിനെ ഹാജരാക്കി. ഇദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മെയ് 28 വരെയാണ് റിമാന്‍ഡ്.
ജാമ്യാപേക്ഷയ്‌ക്കൊപ്പം അടിയന്തര വൈദ്യസഹായം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി കോടതി തീര്‍പ്പാക്കിയിട്ടുണ്ട്. എം.പിക്ക് ചികിത്സ നൽകാൻ കോടതി ഉത്തരവിട്ടു. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. വെള്ളിയാഴ്‌ച രാത്രി പൊലീസ് തന്‍റെ കാലിൽ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് രാജുവിന്‍റെ പരാതി. അദ്ദേഹത്തിന് വൈ കാറ്റഗറി സുരക്ഷ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.