ലഖ്‌നൗ:ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി, സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് സമാജ്‌വാദി പാർട്ടി നേതാവ് ആദിത്യ താക്കൂർ. ലഖ്‌നൗവിലെ സമാജ്‌വാദി പാർട്ടി ഓഫിസിന് മുന്‍പില്‍ നിന്ന് ദേഹത്ത് പെട്രോളൊഴിച്ച് ജീവനൊടുക്കാനായിരുന്നു ആദിത്യ താക്കൂറിന്‍റെ ശ്രമം.
സീറ്റ് നിഷേധിച്ചതിന് ആത്മഹത്യയ്ക്ക് ശ്രമിച്ച് എസ്.പി നേതാവ് പ്രദേശത്ത് വിന്യസിച്ചിരുന്ന പൊലീസ് തത്സമയം ഇടപെടുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
ALSO READ:രാജ്യത്ത് 70% പേർക്ക് സമ്പൂർണ വാക്‌സിനേഷൻ; അനുസ്‌മരണ തപാൽ സ്റ്റാമ്പ് പുറത്തിറക്കി മൻസുഖ് മാണ്ഡവ്യ
ഞായറാഴ്ച വൈകിട്ടാണ് സംഭവം. അലിഗഢിലെ ഛരാ മണ്ഡലത്തിൽ നിന്ന് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാനായിരുന്നു എസ്.പി നേതാവിന്‍റെ ആഗ്രഹം. ''എന്‍റെ ചെറുപ്പകാലം മുഴുവൻ പാർട്ടിക്ക് വേണ്ടി പോരാടാനാണ് ഞാൻ ചെലവിട്ടത്.
അഞ്ച് വർഷമായി പാർട്ടിയെ തെരഞ്ഞെടുപ്പിന് ഒരുക്കാന്‍ ശ്രമിക്കുന്നെങ്കിലും ടിക്കറ്റ് തന്നില്ല. ഞാൻ ആത്മഹത്യ ചെയ്യും, നിങ്ങൾക്ക് എന്നെ അറസ്റ്റ് ചെയ്യാം'': ആദിത്യ താക്കൂര്‍ സംഭവ സ്ഥലത്ത് പറഞ്ഞു.