ന്യൂഡല്‍ഹി:കലാ രംഗത്തെ പത്മ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി പ്രമുഖർ. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബഹുമതിയായ പത്മവിഭൂഷണ്‍ അന്തരിച്ച ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന് വേണ്ടി മകന്‍ എസ്.പി ചരൺ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ഏറ്റുവാങ്ങി.
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 2020 സെപ്തംബറിലാണ് എസ്‌പിബി തന്‍റെ 74-ാം വയസില്‍ മരണമടഞ്ഞത്. മലയാളവും തമിഴും തെലുങ്കും അടക്കം രാജ്യത്തെ 16 ഭാഷകളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു.
കെഎസ് ചിത്രക്കും ബോംബ ജയശ്രീക്കും പത്മഭൂഷണ്‍
മലയാളത്തിന്‍റെ വാനമ്പാടി കെഎസ് ചിത്രക്ക് രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. വിവിധ ഭാഷകളിലായി 25000ല്‍ അധികം ഗാനങ്ങളാണ് ചിത്ര ഇതുവരെ ആലപിച്ചത്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി, ബംഗാളി, ഉറുദു എന്നീ ഇന്ത്യൻ ഭാഷകളിലും മലയ്, ലാറ്റിൻ, അറബിക്, സിംഹളീസ്, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ വിദേശ ഭാഷകളിലും ചിത്ര ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. എ ആര്‍ റഹ്മാന്‍ അടക്കം രാജ്യത്തെ പ്രമുഖ സംഗീത സംവിധായകര്‍ക്കായി ചിത്ര ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.