കേരളം

kerala

ETV Bharat / bharat

ശുക്രനിലേക്ക് അയച്ചിട്ട് 50 വർഷം: സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച പേടകം ഭൂമിയിലേക്ക് - Kosmos 482 could make a reentry into Earths atmosphere between 2024 and 2027

കോസ്മോസ് 482 എന്ന പേടകമാണ് 3-4 വർഷങ്ങൾക്കുള്ളിൽ ഭൂമിയിലേക്ക് തകർന്നുവീഴുമെന്ന് ശാസ്‌ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്

SOVIET SPACECRAFT FROM 50 YEARS AGO COULD CRASH ON EARTH  കോസ്മോസ് 482 ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നു  KOSMOS 482 SPACECRAFT FROM 50 YEARS AGO COULD CRASH ON EARTH  സോവിയറ്റ് യൂണിയൻ 50 വർഷം മുമ്പ് ശുക്രനിലേക്ക് വിക്ഷേപിച്ച പേടകം ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നു  Kosmos 482 could make a reentry into Earths atmosphere between 2024 and 2027
സോവിയറ്റ് യൂണിയൻ 50 വർഷം മുമ്പ് ശുക്രനിലേക്ക് വിക്ഷേപിച്ച പേടകം ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നു

By

Published : May 31, 2022, 6:31 PM IST

മോസ്കോ: 50 വർഷം മുമ്പ് സോവിയറ്റ് യൂണിയൻ ശുക്രനിലേക്ക് വിക്ഷേപിച്ച പേടകം ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നു. കോസ്മോസ് 482 എന്ന് പേരിട്ടിരിക്കുന്ന പേടകം മൂന്നോ നാലോ വർഷങ്ങൾക്കുള്ളിൽ ഭൂമിയിലേക്ക് പതിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. വിഷേപണത്തിന് പിന്നാലെ ഒരു എഞ്ചിൻ തകരാറിലായതിനാൽ ലക്ഷ്യ സ്ഥാനത്തേക്ക് എത്താതെ ഇത്രയും നാൾ ഭൂമിയുടെ ഭ്രമണപഥത്തിൽ ചുറ്റിക്കൊണ്ടിരിക്കുകയായിരുന്നു പേടകം.

1972 മാർച്ച് 27ന് ശുക്രനിലേക്ക് വെനീറ 8 എന്ന പേടകത്തെ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെ മാർച്ച് 31നാണ് കോസ്മോസ് 482 എന്ന പേടകത്തെ വിക്ഷേപിച്ചത്. 117 ദിവസത്തെ യാത്രയ്ക്ക് ശേഷം വെനീറ-8 വിജയകരമായി ശുക്രനിൽ ഇറങ്ങി ഭൂമിയിലേക്ക് വിവരങ്ങൾ അയച്ചു തുടങ്ങി. എന്നാൽ കോസ്മോസ് 482 ഭൂമിയുടെ ഭ്രമണപഥത്തിലൂടെ കടന്നുപോകുന്നതിൽ പരാജയപ്പെടുകയായിരുന്നു. ഭൂമിയെ ചുറ്റുന്ന അവസാന പാതയിലാണ് ദൗത്യം പരാജയപ്പെട്ടത്.

ടൈമർ ചതിച്ചു:ഒരു മോൾനിയ ബൂസ്റ്റർ ഉപയോഗിച്ചാണ് കോസ്‌മോസ് 482 വിക്ഷേപിച്ചത്. വെനീറ 8 എന്ന പേടകത്തിന്‍റെ അതേ രൂപകൽപ്പന തന്നെയായിരുന്നു കോസ്‌മോസിന്‍റേതും. എന്നാൽ തെറ്റായി സജ്ജീകരിച്ച ടൈമർ കാരണം ഭൂമിയെ ചുറ്റുന്നതിന്‍റെ അവസാന പാതയിൽ പേടകത്തിന്‍റെ ബൂസ്റ്റർ ഷട്ട്ഡൗണായി. ഇതോടെ പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് പുറത്തേക്ക് നയിക്കാനായില്ല. ഇതാണ് ദൗത്യത്തിന്‍റെ പരാജയത്തിന് കാരണമായത്. എഞ്ചിൻ തകരാറിലായ സമയത്ത് പേടകം രണ്ട് ഭാഗങ്ങളായി വേർപിരിഞ്ഞിരുന്നു.

ഭൂമിയുടെ അടുത്ത്:1972- മുതല്‍ ഭൂമിയെ കറങ്ങുന്ന ഡിസന്‍റ് ക്രാഫ്റ്റിന്‍റെ ഭൂമിയുമായുള്ള അകലം കഴിഞ്ഞ അമ്പത് വർഷത്തിനിടെ 7,700 കിലോമീറ്ററിലധികം കുറഞ്ഞുവെന്നാണ് ശാസ്‌ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. 2022 മെയ് 1 ലെ കണക്ക് പ്രകാരം ഈ വസ്തു ഭൂമിയെ ചുറ്റുന്നത് 198 x 1957 കിലോമീറ്റർ ഭ്രമണപഥത്തിലാണെന്നും ശാസ്ത്രജ്ഞൻ വ്യക്‌തമാക്കുന്നു.

എപ്പോൾ തകരും:2024-നും 2027-നും ഇടയിൽ കോസ്‌മോസ് 482-ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കാൻ കഴിയുമെന്നാണ് ബഹിരാകാശ സാഹചര്യ ബോധവത്കരണ കൺസൾട്ടന്‍റായ മാക്രോ ലാങ്‌ബ്രോക്കിന്‍റെ റിപ്പോർട്ട്. എന്നാൽ 2023നും 2025നും ഇടയിലുള്ള സമയത്ത് പേടകം ഭൂമിയിലേക്ക് പതിച്ചേക്കാം എന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞനും കോസ്‌മോനോട്ടിക്‌സ് ചരിത്രകാരനുമായ പവൽ ഷുബിൻ പറയുന്നത്.

ക്രാഷ് ലാൻഡിങ് നടന്നേക്കും: ഉപഗ്രഹങ്ങളും ബഹിരാകാശ പേടക ഭാഗങ്ങളും ഭ്രമണപഥത്തിൽ നിന്ന് ഭൂമിയിലേക്ക് പതിക്കുമ്പോൾ അന്തരീക്ഷ ഘർഷണത്തിന് വിധേയമാകുന്നു. ഇത് തീവ്രമായ താപ ജ്വലനത്തിൽ നിന്നുള്ള ശിഥിലീകരണത്തിന് കാരണമാകുന്നു. അതിനാൽ ചില വസ്തുക്കൾ മാത്രമേ ഭൂമിയുടെ കട്ടിയുള്ള അന്തരീക്ഷത്തെ ചെറുക്കുകയും കരയിലോ സമുദ്രത്തിലോ പതിക്കുകയും ചെയ്യാറുള്ളു.

ALSO READ:'രാജ്യസുരക്ഷയ്‌ക്ക് ഭീഷണി' ; ഇലോണ്‍ മസ്‌കിന്‍റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ പദ്ധതിയിട്ട് ചൈന

1,180 കിലോഗ്രാം ഭാരമുള്ള കോസ്‌മോസ് 482 എന്ന ബഹിരാകാശ പേടകം ശുക്രന്‍റെ കട്ടിയുള്ള അന്തരീക്ഷത്തെ അതിജീവിക്കാനുള്ള സാങ്കേതിക വിദ്യയും വസ്തുക്കളും ഉപയോഗിച്ച് വികസിപ്പിച്ചെടുത്തതാണ്. അതിനാൽ ഭൂമിയിലേക്കുള്ള പുനഃപ്രവേശനത്തെ അതിജീവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ശുക്രന്‍റെ ഉപരിതലത്തിൽ സുഗമമായ ലാൻഡിങ് സാധ്യമാക്കുന്നതിനും വേഗത കുറയ്ക്കുന്നതിനുമായി ഡിസെന്‍റ് ക്രാഫ്റ്റിൽ ഒരു പാരച്യൂട്ട് സംവിധാനം സ്ഥാപിച്ചിട്ടുണ്ടായിരുന്നു. എന്നാൽ 50 വർഷത്തിലധികം കഴിഞ്ഞതിനാൽ പാരച്യൂട്ട് പ്രവർത്തിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതിനാൽ പേടകം ക്രാഷ് ലാൻഡിങ് നടത്തുമെന്ന് ശാസ്‌ത്രജ്ഞരുടെ വിലയിരുത്തൽ.

എവിടെ തകർന്ന് വീഴും:കോസ്‌മോസ് 482 പേടകം 52 ഡിഗ്രി വടക്കും 52 ഡിഗ്രി തെക്ക് അക്ഷാംശത്തിനും ഇടയിൽ എവിടെയും ഇറങ്ങാം. തെക്ക് മധ്യ അക്ഷാംശം യൂറോപ്പും, ഏഷ്യയും, അമേരിക്കയും, ആഫ്രിക്കയും, ഓസ്‌ട്രേലിയയും ഈ ഭാഗങ്ങളിൽ ഉൾപ്പെടുന്നുണ്ട്. എന്നാലും പേടകം സമുദ്രത്തിൽ പതിക്കാനാണ് ഏറ്റവുമധികം സാധ്യതയെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details