ന്യൂഡല്‍ഹി: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം 4 മണിക്കൂറിനകം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളം, ലക്ഷദ്വീപ്, തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെയോടെ ശക്തിപ്രാപിക്കും
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്.
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ നാളെയെത്തും
കാലവര്‍ഷത്തെ തുടര്‍ന്ന് ഇന്ന് തെലങ്കാന, കിഴക്കന്‍ രാജസ്ഥാന്‍, പടിഞ്ഞാറന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 6,7,8 തിയ്യതികളില്‍ ഇതേ കാലാവസ്ഥ തുടരുമെന്നും അറിയിപ്പുണ്ട്.
Also Read: സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നിന് ; ശക്തമായ മഴയ്ക്ക് സാധ്യത
Last Updated : Jun 4, 2021, 4:36 PM IST