ചെന്നൈ: തമിഴ്‌നാട്ടിൽ ഇതുവരെ 4,000ത്തിലധികം മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) എത്തിച്ചതായി ദക്ഷിണ റെയിൽവേ അധികൃതർ. 69 ഓക്‌സിജൻ എക്സ്പ്രസ് ട്രെയിനുകൾ വഴിയാണ് 4,781.22 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ തമിഴ്‌നാട്ടിലേക്ക് എത്തിച്ചത്.
ജാർഖണ്ഡ്, മഹാരാഷ്‌ട്ര, ഒഡിഷ എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം മൂന്ന് ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ ശനിയാഴ്ച തമിഴ്നാട്ടിലെത്തി. മെയ് 14ന് പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ നിന്നാണ് തമിഴ്‌നാട്ടിലേക്ക് ആദ്യത്തെ ലിക്വിഡ് ഓക്‌സിജൻ എത്തിച്ചത്.