കേരളം

kerala

ETV Bharat / bharat

ഫെസ്റ്റിവൽ സ്‌പെഷ്യൽ ട്രെയിൻ സർവിസ് നീട്ടി സൗത്ത് - വെസ്റ്റേൺ റെയിൽ‌വേ - ഫെസ്റ്റിവൽ സ്‌പെഷ്യൽ ട്രെയിൻ സർവിസ്

എല്ലാ യാത്രക്കാരും കേന്ദ്ര / സംസ്ഥാന സർക്കാരിൻ്റെ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.

dSouth Western Railway extends services of festival special trains  special trains  festival special trains  ന്യൂഡൽഹി  ഫെസ്റ്റിവൽ സ്‌പെഷ്യൽ ട്രെയിൻ സർവിസ്  സൗത്ത് വെസ്റ്റേൺ റെയിൽ‌വേ
dഫെസ്റ്റിവൽ സ്‌പെഷ്യൽ ട്രെയിൻ സർവിസ് നീട്ടി സൗത്ത് വെസ്റ്റേൺ റെയിൽ‌വേ

By

Published : Jun 17, 2021, 8:00 PM IST

ന്യൂഡൽഹി: ഫെസ്റ്റിവൽ സ്‌പെഷ്യൽ ട്രെയിൻ സർവിസ് നീട്ടി സൗത്ത് വെസ്റ്റേൺ റെയിൽ‌വേ.

  • ട്രെയിൻ നമ്പർ 06316 കൊച്ചുവേളി-മൈസുരു എക്‌സ്പ്രസ് സ്‌പെഷ്യൽ കൊച്ചുവേളിയിൽ നിന്ന് 2021 ജൂൺ 30 വരെ സർവിസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഈ സർവിസ് 2021 ജൂലൈ 1 മുതൽ 2021 നവംബർ 7 വരെ നീട്ടി.
  • ട്രെയിൻ നമ്പർ 06315 മൈസുരു-കൊച്ചുവേളി എക്‌സ്‌പ്രസ് സ്‌പെഷ്യൽ 2021 ജൂലൈ 2 മുതൽ 2021 നവംബർ 8 വരെ സർവിസ് നടത്തും.
  • ട്രെയിൻ നമ്പർ 06077 കോയമ്പത്തൂർ-ഹസ്രത്ത് നിസാമുദ്ദീൻ എക്‌സ്‌പ്രസ് സ്‌പെഷ്യൽ 2021 ജൂൺ 4 മുതൽ 2021 നവംബർ 7 വരെ നീട്ടി.
  • ട്രെയിൻ നമ്പർ 06078 ഹസ്രത്ത് നിസാമുദ്ദീൻ-കോയമ്പത്തൂർ എക്‌സ്‌പ്രസ് സ്‌പെഷ്യൽ 2021 ജൂലൈ 7 മുതൽ 2021 നവംബർ 10 വരെ നീട്ടി.
  • ട്രെയിൻ നമ്പർ 06201 മൈസുരു-കെ‌എസ്‌ആർ ബെംഗളൂരു എക്‌സ്‌പ്രസ് സ്‌പെഷ്യൽ 2021 ജൂൺ 18 മുതൽ സർവിസ് പുനരാരംഭിക്കും.
  • ട്രെയിൻ നമ്പർ 06202 കെഎസ്ആർ ബെംഗളൂരു-മൈസുരു എക്‌സ്‌പ്രസ് സ്പെഷ്യൽ 2021 ജൂൺ 19 മുതൽ കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് സർവിസ് പുനരാരംഭിക്കും.
  • ട്രെയിൻ നമ്പർ 06529 കെ‌എസ്‌ആർ ബെംഗളൂരു-തൽ‌ഗുപ്പ എക്‌സ്‌പ്രസ് സ്പെഷ്യൽ 2021 ജൂൺ 18 മുതൽ ബെംഗളൂരുവിൽ നിന്ന് സർവിസ് ആരംഭിക്കും.
  • ട്രെയിൻ നമ്പർ 06530 തൽ‌ഗുപ്പ-കെ‌എസ്‌ആർ ബെംഗളൂരു എക്‌സ്‌പ്രസ് സ്പെഷ്യൽ 2021 ജൂൺ 19 മുതൽ തൽ‌ഗുപ്പയിൽ നിന്ന് പുനരാരംഭിക്കും.

Read more: റെയിൽവേ സർവീസ് റദ്ദാക്കാനുള്ള നടപടി; പ്രതിഷേധം ശക്തമാക്കുമെന്ന് യാത്രക്കാരുടെ കൂട്ടായ്‌മ

അതേസമയം എല്ലാ യാത്രക്കാരും കേന്ദ്ര / സംസ്ഥാന സർക്കാരിൻ്റെ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.

ABOUT THE AUTHOR

...view details