കേരളം

kerala

ETV Bharat / bharat

ഇ-മാലിന്യങ്ങളുടെ സംസ്കരണത്തിന് ഓൺലൈൻ സേവനം - ന്യൂഡൽഹി

ഇതിനായി https://ewaste.mcdservices.online എന്ന ലിങ്കിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

Delhi: South MCD launches online facility for scientific disposal of e-waste  ewaste  ഇ-മാലിന്യങ്ങളുടെ സംസ്കരണത്തിനായി ഓൺലൈൻ സേവനമൊരുക്കി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ  ന്യൂഡൽഹി  ഇലക്‌ട്രോണിക് മാലിന്യം
ഇ-മാലിന്യങ്ങളുടെ സംസ്കരണത്തിനായി ഓൺലൈൻ സേവനമൊരുക്കി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ

By

Published : Jun 12, 2021, 10:21 AM IST

ന്യൂഡൽഹി:ഇലക്‌ട്രോണിക് മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കംചെയ്യുന്നതിനായി ഓൺലൈൻ സംവിധാനമൊരുക്കി സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ. കാലാവധി കഴിഞ്ഞ കമ്പ്യൂട്ടറുകൾ, ട്രാൻസ്ഫോർമറുകൾ, ഫ്രീസറുകൾ, റഫ്രിജറേറ്ററുകൾ, സ്വിച്ചുകൾ, ടിവി മുതലായ ഉപകരണങ്ങളിൽ നിന്ന് വിഷ രാസവസ്തുക്കളായ ആർസെനിക്, കാഡ്മിയം, തുടങ്ങിയവയെ നീക്കം ചെയ്ത് പുനരുപയോഗത്തിന് സജ്ജമാക്കുന്നു.

2016 ലെ ഇ-വേസ്റ്റ് മാനേജ്‌മെന്‍റ് ചട്ടം പ്രകാരമുള്ള ഓപ്പൺ ടെൻഡറിന്‍റെ അടിസ്ഥാനത്തിൽ എസ്‌ഡിഎംസി പഴയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഇലക്‌ട്രോണിക് ഉപകരണങ്ങൾ നീക്കം ചെയ്യുന്നതിനായി സ്വകാര്യ സ്ഥാപനമായ ആർ‌ബി‌എച്ച് ഇ-വേസ്റ്റ് ‌ഹബ്ബുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് കോർപ്പറേഷന്‍ അറിയിച്ചു.

ഇ-മാലിന്യങ്ങളുടെ ശേഖരണത്തിന് ഐടി ഡിപ്പാർട്ട്മെന്‍റ്, സൗത്ത് ഡിഎംസി എസ്ഡിഎംസി ഓഫീസുകൾ, സിറ്റിസൺസ്, മാർക്കറ്റുകൾ, എന്നിവർക്ക് ഓൺലൈന്‍ അപേക്ഷ സൗകര്യം ഒരുക്കിയിട്ടുണ്ട്. https://ewaste.mcdservices.online എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കാം. പോർട്ടലിലൂടെ ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ മാലിന്യങ്ങൾ ശേഖരിക്കും.

Also read:ഇംഫാലിൽ നിന്ന്‌ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി

ABOUT THE AUTHOR

...view details