ദക്ഷിണ കൊറിയൻ പ്രതിരോധമന്ത്രി യുപിയിൽ - ഹിയോ ഹ്വാംഗ് ഓക് രാജ്ഞി
ഹിയോ ഹ്വാംഗ് ഓക് രാജ്ഞിയുടെ സ്‌മരണയ്ക്കായി നിർമിച്ച മെമ്മോറിയൽ പാർക്കും ഇന്തോ-കൊറിയൻ സ്‌മാരകവും അദ്ദേഹം സന്ദർശിച്ചു
ലഖ്‌നൗ:ദക്ഷിണ കൊറിയൻ പ്രതിരോധമന്ത്രി സു വൂക് ഉത്തർപ്രദേശില്‍ സന്ദര്‍ശനം നടത്തി. ഹിയോ ഹ്വാംഗ് ഓക് രാജ്ഞിയുടെ സ്‌മരണയ്ക്കായി നിർമിച്ച മെമ്മോറിയൽ പാർക്കും ഇന്തോ-കൊറിയൻ സ്‌മാരകവും അദ്ദേഹം സന്ദർശിച്ചു. എ.ഡി 48ൽ അയോധ്യ രാജകുമാരിയായിരുന്ന സൂരിരത്ന കൊറിയയിലേക്ക് പോകുകയും കിം സുരോ രാജാവിനെ വിവാഹം കഴിച്ച് ഹിയോ ഹ്വാംഗ് ഓക് രാജ്ഞിയായി മാറുകയും ചെയ്‌തുവെന്നാണ് ചരിത്രം. സ്‌മാരകം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കൊറിയൻ പ്രതിരോധമന്ത്രി വ്യക്തമാക്കി. സ്‌മാരകം താജ്‌മഹൽ പോലെ പ്രസിദ്ധമാകണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തെ സ്വീകരിച്ചു.