കേരളം

kerala

ETV Bharat / bharat

Pulwama Encounter: പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് ജയ്ഷെ-ഇ-മുഹമ്മദ് പ്രവർത്തകരെ വധിച്ചു - ജയ്ഷെ-ഇ-മുഹമ്മദ് പ്രവർത്തകരെ വധിച്ചു

പുൽവാമയിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ബുധനാഴ്ച രാവിലെ ഉണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ജയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെട്ടത്

Pulwama encounter  South Kashmir encounter  പുൽവാമ ഏറ്റുമുട്ടൽ  ജയ്ഷെ-ഇ-മുഹമ്മദ് പ്രവർത്തകരെ വധിച്ചു  Jaish-e-Mohammad  JeM militants  തീവ്രവാദികൾ കൊല്ലപ്പെട്ടു
Pulwama Encounter: പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് ജയ്ഷെ-ഇ-മുഹമ്മദ് പ്രവർത്തകരെ വധിച്ചു

By

Published : Dec 1, 2021, 10:59 AM IST

Updated : Dec 1, 2021, 11:42 AM IST

പുൽവാമ (ജമ്മു കശ്മീർ): പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ജയ്ഷെ-ഇ-മുഹമ്മദ് (JeM) പ്രവർത്തകർ കൊല്ലപ്പെട്ടു. രാജ്‌പോര മേഖലയിലെ ഖസ്‌ബയാറിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ബുധനാഴ്ച രാവിലെ ഉണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും വീണ്ടെടുത്തു.

പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് ജയ്ഷെ-ഇ-മുഹമ്മദ് പ്രവർത്തകരെ വധിച്ചു

ALSO READ:'ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് സണ്ണി ലിയോൺ'; വൈറലായി തമിഴ്‌നാട്ടിലെ ക്ഷേത്രോത്സവ ബാനർ

തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിവരികയായിരുന്നു. പൊലീസിന്‍റെയും സൈനികരുടെയും സംയുക്ത സംഘം നടത്തിയ തിരച്ചിലിനിടെ പതുങ്ങിയിരുന്ന തീവ്രവാദ സംഘം സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

സംഭവസ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ചില തീവ്രവാദികൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായും ഇവർക്കായി തിരച്ചിൽ നടത്തിവരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

Last Updated : Dec 1, 2021, 11:42 AM IST

ABOUT THE AUTHOR

...view details