വില്ലുപുരം (തമിഴ്‌നാട്) : മുൻ കാമുകൻ പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന തെന്നിന്ത്യൻ പ്രമുഖ നടിയുടെ പരാതിയിൽ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. ഗായകൻ കൂടിയായ ഭവ്നിന്ദർ സിങ് ദത്ത് (36) ആണ് പിടിയിലായത്. നടി വില്ലുപുരം പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.
ലൈംഗികമായി പീഡിപ്പിച്ചു, പണം തട്ടിയെടുത്തു ; തെന്നിന്ത്യൻ പ്രമുഖ നടിയുടെ പരാതിയിൽ മുൻ കാമുകൻ അറസ്റ്റിൽ - തെന്നിന്ത്യൻ പ്രമുഖ നടി
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഗായകൻ ഭവ്നിന്ദർ സിങ് കോടികൾ തട്ടിയെടുത്തെന്നും ഓറോവില്ലിലുള്ള വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും നടി വില്ലുപുരം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തന്‍റെ പക്കൽ നിന്നും ഭവ്നിന്ദർ സിങ് കോടികൾ തട്ടിയെടുത്തെന്നും തിരികെ നൽകിയില്ലെന്നും നടി നൽകിയ പരാതിയിൽ പറയുന്നു. ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വില്ലുപുരത്തെ ഓറോവില്ലിലുള്ള തന്‍റെ വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചതായും പരാതിയിലുണ്ട്.
പണം തട്ടിയെടുത്ത പരാതിയിൽ ഭവ്നിന്ദർ സിങ് അടക്കം 12 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്‌തത്. മറ്റ് 11 പേർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.