കേരളം

kerala

ETV Bharat / bharat

ബെല്ലാരിയിൽ രണ്ട് പേർക്ക് ദക്ഷിണാഫ്രിക്കൻ വകഭേദമായ കൊവിഡ് വൈറസ് കണ്ടെത്തി - ദക്ഷിണാഫ്രിക്കൻ കൊവിഡ് വൈറസ്

ബെല്ലാരിയിലെ ട്രോമ കെയർ സെന്‍ററിലെ ചികിത്സക്ക് ശേഷം രണ്ട് പേരും നിലവിൽ വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയാണ്

South Africa varient virus  south africa covid virus  South Africa varient virus bellary  karnataka covid tally  ദക്ഷിണാഫ്രിക്കൻ വകഭേദമായ കൊവിഡ് വൈറസ്  ദക്ഷിണാഫ്രിക്കൻ വകഭേദമായ കൊവിഡ് വൈറസ് ബെല്ലാരിയിൽ  ദക്ഷിണാഫ്രിക്കൻ കൊവിഡ് വൈറസ്  കർണാടക കൊവിഡ് കണക്ക്
ബെല്ലാരിയിൽ രണ്ട് പേർക്ക് ദക്ഷിണാഫ്രിക്കൻ വകഭേദമായ കൊവിഡ് വൈറസ് കണ്ടെത്തി

By

Published : Mar 12, 2021, 4:54 PM IST

ബെംഗളൂരു:ദുബായിൽ നിന്ന് കർണാടകയിലെ ബെല്ലാരിയിലെത്തിയ രണ്ട് പേരിൽ ദക്ഷിണാഫ്രക്കൻ വകഭേദമായ കൊവിഡ് വൈറസ് കണ്ടെത്തി. ഫെബ്രുവരി 17ന് ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ സഹോദരങ്ങളായ രണ്ട് പേർക്കും വിമാനത്താവള അധികൃതർ ടെസ്റ്റ് നടത്തിയപ്പോൾ കൊവിഡ് നെഗറ്റീവ് ആണെന്നായിരുന്നു റിപ്പോർട്ട് വന്നിരുന്നത്.

എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഇവർക്ക് പനി ബാധിച്ചു. വീണ്ടും ടെസ്റ്റ് നടത്തിയപ്പോൾ പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് വരുകയുമായിരുന്നു. ഇവരുടെ രണ്ട് പേരുടെയും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർക്കും കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ബെല്ലാരിയിലെ ട്രോമ കെയർ സെന്‍ററിലെ ചികിത്സക്ക് ശേഷം രണ്ട് പേരും നിലവിൽ വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയാണ്.

ABOUT THE AUTHOR

...view details