പലമു (ജാര്‍ഖണ്ഡ്): മന്ത്രവാദിയെ മകനും മരുമകളും ചേര്‍ന്ന് അടിച്ച് കൊന്നു. ജാര്‍ഖണ്ഡിലെ പലമു ജില്ലയിലാണ് സംഭവം. ധനുകി എന്ന മന്ത്രവാദിക്കാണ് ദാരുണ അന്ത്യം സംഭവിച്ചത്. മകന്‍ ബല്‍റാമും ഇയാളുടെ ഭാര്യയും സംഭവത്തിന് ശേഷം ഒളിവിലാണ്.
ജാര്‍ഖണ്ഡില്‍ മന്ത്രവാദിയെ മകനും മരുമകളും അടിച്ചുകൊന്നു - a sorcerer was killed in palamu
തന്‍റെ മകന്‍ മരണപ്പെട്ടത് അച്ഛന്‍റെ ദുര്‍മന്ത്രവാദത്താലാണെന്ന് ധരിച്ചാണ് സ്വന്തം അച്ഛനെ ഭാര്യയുമായി ചേര്‍ന്ന് കൊണ്ട് ബലറാം എന്നയാള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്
ക്രൈം
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ധനുകിയും മകനും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതിന് ശേഷം ബലറാമിന്‍റെ ഇളയമകന്‍ മരണപ്പെട്ടു. ഇളയമകന്‍ മരിച്ചത് ധനുകിയുടെ ദുര്‍മന്ത്രവാദത്താലാണെന്ന് വിശ്വസിച്ച് അതിന്‍റെ പകയിലാണ് ബലറാമും അയാളുടെ ഭാര്യയും ചേര്‍ന്ന് ധനുകിയെ ഭീകരമായി മര്‍ദിച്ച് കൊലപ്പെടുത്തുന്നത്.
ബലറാമിനെയും ഭാര്യയേയും അറസ്‌റ്റ് ചെയ്യുന്നതിനായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട് എന്ന് പൊലീസ് വ്യക്തമാക്കി.