മുംബൈ:അപകടത്തിൽപ്പെട്ട 19കാരന് രക്ഷകനായി സോനു സൂദ്. പഞ്ചാബിലെ മോഗയിൽ തിങ്കളാഴ്‌ചയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ താരത്തിന്‍റെ പ്രവൃത്തിയാണ് ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയാകുന്നത്.
മോഗയിൽ സോനു കടന്നുപോവുകയായിരുന്ന ഫ്ളൈഓവറിലാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട കാറിൽ അബോധാവസ്ഥയിലായിരുന്നു യുവാവ്. സംഭവം നടന്നയുടനെ തന്നെ സോനു തന്‍റെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. അപകടം സംഭവിച്ച കാറിന് സെൻട്രൽ ലോക്കുണ്ടായിരുന്നതിനാൽ കുറച്ചധികം സമയമെടുത്ത് യുവാവിനെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് താരം തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചു.