മുംബൈ : കർവാ ചൗത്ത് പ്രമാണിച്ച് രാജ്യത്തെ സ്‌ത്രീകൾക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ തുറക്കുമെന്ന് ബോളിവുഡ് താരം സോനു സൂദ്. യുപി, പഞ്ചാബ്, ബിഹാർ എന്നിവിടങ്ങളിലായാണ് പരിശീലന കേന്ദ്രങ്ങൾ തുറക്കുക. സ്‌ത്രീകള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന്‍റെ പുറത്താണ് പുതിയ സംരംഭമെന്നും താരം വ്യക്തമാക്കി.
തൊഴില്‍ മികവ് ആര്‍ജിച്ച് സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുന്നതിനുള്ള അവസരം ഒരുക്കുകയാണ് പരിശീലന കേന്ദ്രങ്ങൾ തുറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഒരു രാജ്യം പുരോഗമിക്കുന്നതും സ്‌ത്രീകൾ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതും വളരെ പ്രധാനമാണെന്ന് സോനു സൂദ് പറഞ്ഞു.