കേരളം

kerala

ETV Bharat / bharat

video: പെട്രോള്‍ പമ്പ് ജീവനക്കാരനെ മഴുകൊണ്ട് ആക്രമിച്ച് പണം കവരുന്ന ദൃശ്യം - ഹരിയാനയില്‍ പെട്രോള്‍ പമ്പില്‍ കവര്‍ച്ച

ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ പെട്രോൾ പമ്പിലെത്തിയ സംഘം പമ്പ് ജീവനക്കാരനായ താഹിര്‍ മാലിക്കിനെ മഴു കൊണ്ട് ആക്രമിക്കുകയായിരുന്നു. ഒരു ലക്ഷത്തോളം രൂപയാണ് കവര്‍ന്നത്.

Petrol pump salesman looted and attacked with an axe  പെട്രോള്‍ പമ്പ് ജീവനക്കാരനെ മഴുകൊണ്ട് ആക്രമിച്ച് പണം കവര്‍ന്നു  പെട്രോള്‍ പമ്പില്‍ നിന്നും പണം കവര്‍ന്നു  ഹരിയാനയില്‍ പെട്രോള്‍ പമ്പില്‍ കവര്‍ച്ച
സോനിപ്പത്തില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ മഴുകൊണ്ട് ആക്രമിച്ച് പണം കവര്‍ന്നു

By

Published : Aug 12, 2022, 7:42 PM IST

സോനിപത്ത്:ഹരിയാനയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പണം കവര്‍ന്നു. സോനിപത്തിലെ ബഹല്‍ഗ്രഹ് റോഡിലാണ് സംഭവം. താഹില്‍ മാലിക്ക് പ്രദേശത്ത് താമസിക്കുന്ന ഷംസീറിനാണ് ഗുരുതരമായി പരിക്കേറ്റത്. ഒരു ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ് മോഷ്‌ടാക്കൾ കവർന്നതായി പമ്പ് ജീവനക്കാരൻ പറഞ്ഞു.

സോനിപ്പത്തില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ മഴുകൊണ്ട് ആക്രമിച്ച് പണം കവര്‍ന്നു

സംഭവം ഇങ്ങനെ: പെട്രോള്‍ അടിച്ച ശേഷം മോഷ്‌ടാക്കൾ ഇരുചക്രവാഹനം മുന്നോട്ട് എടുത്തു. അതിനുശേഷം പമ്പ് ജീവനക്കാരന്‍റെ കയ്യില്‍ നിന്ന് ബാഗ് തട്ടിപ്പറിച്ചു. എതിര്‍ത്തതോടെ പിന്നിലിരുന്നയാള്‍ മഴു ഉപയോഗിച്ച് തലയ്ക്ക് ആക്രമിക്കുകയായിരുന്നു. ബുധനാഴ്ച (10.08.22) നടന്ന ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അക്രമികള്‍ ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നു. ക്രൈം ബ്രാഞ്ച് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Also Read: കടകളില്‍ സ്വന്തം ക്യുആർ കോഡ് ഒട്ടിച്ച് തട്ടിപ്പ്: ഒരാൾ പിടിയില്‍

For All Latest Updates

ABOUT THE AUTHOR

...view details