ന്യൂഡൽഹി: കൊവിഡ് മൂലം മാതാപിതാക്കളെയൊ സമ്പാദിക്കുന്ന പിതാവിനെയൊ മാതാവിനെയൊ നഷ്ടപ്പെട്ട കുട്ടികൾക്ക് കേന്ദ്ര നവോദയ വിദ്യാലയങ്ങളിൾ സൗജന്യ വിദ്യാഭ്യാസം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്ത് നൽകി. കൊലിഡ് മൂലമുണ്ടായ നാശനഷ്ടങ്ങൾക്കും ദുരന്തങ്ങൾക്കുമിടയിൽ കൊച്ചു കുട്ടികളുടെ മാതാപിതാക്കളെ നഷ്ടപ്പെട്ട വാർത്തയാണ് ഏറ്റവും വിഷമം ഉണ്ടാക്കുന്നത്. മാതാപിതാക്കൾ നഷ്ടപ്പെട്ടാൽ വരുമാനമില്ലാതെ കുട്ടികൾക്ക് സുസ്ഥിരമായ വിദ്യാഭ്യാസം നഷ്ടപ്പെടും. തന്‍റെ ഭർത്താവ് രാജീവ് ഗാന്ധിയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളില്‍ ഒന്ന് നവോദയ വിദ്യാലയങ്ങളാണ്. ഉയർന്ന നിലവാരമുള്ള ആധുനിക വിദ്യാഭ്യാസം സാധാരണ കുട്ടികൾക്ക് ലഭ്യമാക്കുക എന്നത് അദ്ദേഹത്തിന്‍റെ സ്വപ്നമായിരുന്നു. രാജ്യത്തൊട്ടാകെ 661 നവോദയ വിദ്യാലയങ്ങളാണ് ഉള്ളത്. അവിടങ്ങളിൽ കൊവിഡ് മൂലം മാതാപിതാക്കളെയൊ സമ്പാദിക്കുന്ന പിതാവിനെയൊ മാതാവിനെയൊ നഷ്ടപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണമെന്ന് താൻ അഭ്യർഥിക്കുന്നതായും സോണിയ ഗാന്ധി കത്തിൽ പറഞ്ഞു.
മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യഭ്യാസം നൽകണമെന്ന് സോണിയ ഗാന്ധി
കൊവിഡ് മൂലമുണ്ടായ നാശനഷ്ടങ്ങൾക്കും ദുരന്തങ്ങൾക്കുമിടയിൽ കൊച്ചു കുട്ടികളുടെ മാതാപിതാക്കളെ നഷ്ടപ്പെട്ട വാർത്തയാണ് ഏറ്റവും വിഷമം ഉണ്ടാക്കുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു.
മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സൌജന്യ വിദ്യഭ്യാസം നൽകണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി