ന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി കൊവിഡ് വാക്‌സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചു. അതേ സമയം രാഹുൽ ഗാന്ധി ഇതുവരെ വാക്‌സിൻ സ്വീകരിച്ചിട്ടില്ലെന്ന് കോൺഗ്രസിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. അതേ സമയം പ്രിയങ്ക ഗാന്ധി കൊവിഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചു.
സോണിയ ഗാന്ധി രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചുവെന്ന് കോൺഗ്രസ് - കൊവിഡ് വാക്‌സിനേഷൻ വാർത്ത
ഗാന്ധി കുടുംബത്തിന്‍റെ വാക്‌സിനേഷൻ സംബന്ധിച്ച വിവരങ്ങൾ പുറത്തു വിടണമെന്ന് ബിജെപി നേതാക്കളുടെ വെല്ലുവിളിയെ തുടർന്നാണ് നടപടി
ഗാന്ധി കുടുംബത്തിന്‍റെ വാക്‌സിനേഷൻ സംബന്ധിച്ച വിവരങ്ങൾ പുറത്തു വിടണമെന്ന് ബിജെപി നേതാക്കളുടെ വെല്ലുവിളിയെ തുടർന്നാണ് നടപടി. സോണിയ ഗാന്ധി മാർച്ച് മാസത്തിലാണ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചതെന്നും പ്രിയങ്ക ഗാന്ധി മെയ് മാസത്തിലാണ് ആദ്യ ഡോസ് സ്വീകരിച്ചതെന്നും കോൺഗ്രസിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ബിജെപി നേതാവ് സംബിത് പാത്രയാണ് ഗാന്ധി കുടുംബത്തിന്‍റെ വാക്‌സിനേഷനെ സംബന്ധിക്കുന്ന വിവരങ്ങൾ പുറത്തു വിടണമെന്ന വെല്ലുവിളിയുമായെത്തിയത്.
ALSO READ:വാക്‌സിൻ സ്വീകരിച്ചവർക്ക് അനഫിലാക്‌സിസ്; ആദ്യ മരണം സ്ഥിരീകരിച്ചു