ന്യൂഡല്‍ഹി:കോണ്‍ഗ്രസ് ദേശിയ അധ്യക്ഷ സോണിയ ഗാന്ധി ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയെ അനുഗമിക്കുമെന്നും പാര്‍ട്ടി വാര്‍ത്താകാര്യ വിഭാഗത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഏത് രാജ്യത്തേക്കാണെന്നോ എപ്പോഴാണെന്നോ പോകുന്നതെന്ന് വാർത്താ കുറിപ്പില്‍ പറയുന്നില്ല.
അധ്യക്ഷ തെരഞ്ഞെടുപ്പും ജോഡോ യാത്രയും വരുന്നു, സോണിയ ചികിത്സയ്ക്കായി വിദേശത്തേക്ക് - sonia gandhi to abroad for medical check ups
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തീയതി, ഭാരത് ജോഡോ യാത്ര എന്നിവ നടക്കാനിരിക്കെയാണ് സോണിയ ഗാന്ധി ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്നത്.
അതേസമയം വിലക്കയറ്റത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ സെപ്‌റ്റംബര്‍ നാലിന് കോണ്‍ഗ്രസ് നടത്തുന്ന 'മെഹങ്കായി പര്‍ ഹല്ല ബോല്‍' റാലിയെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യുമെന്ന് വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കന്യാകുമാരി മുതല്‍ കശ്‌മീര്‍ വരെ നടത്തുന്ന കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് മൂവരും വിദേശത്തേക്ക് പോകുന്നത്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തീയതിയും ഈ ആഴ്‌ച തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.